മിക്കവാറും പേര്‍ക്ക് ഇഷ്മുള്ള ഒരു ഭക്ഷണമാണ് കബാബ്. സ്നാക്സായും സ്റ്റാര്‍ട്ടറായുമെല്ലാം ഇത് കഴിയ്ക്കാം. ബീഫ് കബാബ്, ചിക്കൻ കബാബ് ഇതെല്ലം ഇതിന്റെ വറൈറ്റികളാണ്. ഇന്ന് ചെമ്മീൻ ഉപയോഗിച്ച് ഒരു കിടിലൻ ചെമ്മീന്‍ കബാബ് ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍-10
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-4 ടേബിള്‍ സ്പൂണ്‍
- തൈര്-2 കപ്പ്
- ക്രീം-2 കപ്പ്
- കടലമാവ്-3 ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങാനീര്-3 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- ബട്ടര്‍
- കുരുമുളക്-1 ടേബിള്‍ സ്പൂണ്‍
- ഗ്രാമ്പൂ പൊടിച്ചത്-2
തയ്യറാക്കുന്ന വിധം
ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. തൈര്, ക്രീം എന്നിവ കൂട്ടിച്ചേര്‍ത്തിളക്കുക. ഇതിലേക്ക് കുരുമുളകുപൊടി, കടലമാവ്, ഗ്രാമ്പൂ പൊടിച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കണം. കഴുകി വച്ച ചെമ്മീന്‍ ഇതിലിട്ടു പുരട്ടിയെടുക്കുക. ഇത് ഫ്രിഡ്ജില്‍ രണ്ടു മണിക്കൂര്‍ വയ്ക്കണം.
മൈക്രോവേവിലെ തന്തൂരില്‍ 30 മിനിറ്റ് ചെമ്മീന്‍ വച്ചു വേവിയ്ക്കുക. ഇത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ പുരട്ടിയ ശേഷം മൈക്രോവേവില്‍ വച്ച് രണ്ടു മിനിറ്റ് വേവിച്ചെടുക്കണം. ഈ പ്രോണ്‍ കബാബ് ചൂടോടെ കഴിയ്ക്കൂ.