ചൂടുകാലത്ത് ഉള്ള് തണുപ്പിക്കാൻ പിസ്ത കുല്‍ഫി!ചൂടുകാലത്ത് ഉള്ള് തണുപ്പിക്കാൻ തണുത്തതെന്തെങ്കിലും കഴിയ്ക്കാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. ജ്യൂസ്, ഐസ്‌ക്രീം, മില്‍ക് ഷേക്ക് എന്നിങ്ങനെ പോകുന്നു തണുത്ത ഐറ്റംസിന്റെ ഈ ലിസ്റ്റ്. കുല്‍ഫിയ്ക്കും ഇക്കൂട്ടത്തില്‍ പ്രധാന സ്ഥാനമുണ്ട്. ഒരു പിസ്ത കുല്‍ഫിയുണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കൊഴുപ്പുള്ള പാല്‍-2ലിറ്റര്‍
- കണ്ടെന്‍സ്ഡ് മില്‍ക്-200 മില്ലി
- കുങ്കുമപ്പൂ-2 നുള്ള്
- പിസ്ത-കാല്‍കപ്പ്
- ഏലയ്ക്ക പൊടിച്ചത്-1 ടേബിള്‍ സ്പൂണ്‍
- പനിനീര്-2 ടേബിള്‍സ്പൂണ്‍
തയ്യറാക്കുന്ന വിധം
കട്ടിയുള്ള ഒരു പാത്രത്തില്‍ പാലൊഴിക്കുക. ഇത് തിളപ്പിക്കണം. ഇതിലേക്ക് കുങ്കുമപ്പൂ ചേര്‍ത്ത് തീ കുറച്ചു തിളപ്പിക്കുക. പാല്‍ പകുതിയായി കുറയുന്നതു വരെ തിളപ്പിക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം.
ഇത് നല്ലപോലെ ചൂടാറുന്നതു വരെ പുറത്തു വയ്ക്കുക. പിന്നീട് ഈ പാല്‍ കുള്‍ഫിയുണ്ടാക്കുള്ള മോള്‍ഡിലേക്കൊഴിച്ച് ഫ്രീസറില്‍ വയ്ക്കുക. കുള്‍ഫി ആകൃതി നഷ്ടപ്പെടാതെ പുറത്തേക്കെടുക്കാന്‍ ഈ മോള്‍ഡ് ചൂടുവെള്ളത്തില്‍ ഇറക്കി വച്ച് കുള്‍ഫി പുറത്തേക്കെടുക്കുക. സ്വാദേറിയ കുള്‍ഫി തയ്യാര്‍.ഇതൊന്നു രുചിച്ചു നോക്കൂ.തണുപ്പില്‍ കുള്‍ഫിയുടെ ഇളം മധുരം ഉള്ളു തണുപ്പിക്കും.