മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് കസ്റ്റാര്‍ഡും ഐസ്ക്രീമുമെല്ലാം.വളരു എളുപ്പത്തിലും സ്വാദോടെയും ഒരു വാനില കസ്റ്റാർഡ് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പാല്-1 ലിറ്റര്‍
- പഞ്ചസാര-2കപ്പ്
- വിപ് ക്രീം-1 കപ്പ്
- ബ്രെഡ്-6 കഷ്ണം
- മുട്ട-2
- വാനില എസന്‍സ്-1 ടേബിള്‍ സ്പൂണ്‍
- കസ്റ്റാര്‍ഡ് പൗഡര്‍-4-5 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാല് ഒരു പാത്രത്തിലൊഴിച്ച് ഇതിലേക്ക് പഞ്ചസാരയും ക്രീമും ചേര്‍ത്തിളക്കുക. ബ്രെഡിന്റെ ബ്രൗണ്‍ ഭാഗം മുറിച്ചു കളഞ്ഞ് വെളുത്ത ഭാഗം പാലില്‍ ചേര്‍ത്തിളക്കണം. ഇതിലേക്ക് മുട്ട അടിച്ചു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഈ കൂട്ട് ഗ്യാസില്‍ വച്ച് നല്ലപോലെ ഇളക്കണം. മുട്ടയുടെ മണം പോകുന്ന വരെ ഇളക്കുക. ഇതിലേക്ക് കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ക്കുക. വാനില കസ്റ്റാര്‍ഡ് പൗഡറെങ്കില് പിന്നീട് വാനില എസന്‍സ് ചേര്‍ക്കേണ്ട. പ്രത്യേക രുചിയില്ലാത്ത കസ്റ്റാര്‍ഡ് പൗഡറാണെങ്കില്‍ വാനില എസന്‍സ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ചെറുതായി കുറുകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം.