ചോക്ളേറ്റും ഏത്തപ്പഴവും ചേർന്നാൽ അപരരുചികൂട്ടാണ്; ചോക്ളേറ്റ് ബനാന ഷെയ്ക് പരീക്ഷിച്ചാലോ?

ഷേക്ക് ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ചോക്ളേറ്റും ഏത്തപ്പഴവും (നേന്ത്രപ്പഴം) ചേര്‍ന്നാല്‍ അപാരരുചിക്കുട്ടാണ് ഉണ്ടാവുക. മില്‍ക് ഷെയ്കില്‍ ഏത്തപ്പഴം ചേർക്കുമ്പോൾ രുചിയിൽ തന്നെ വ്യത്യസം വരും. നമുക്കൊരു ചോക്ലേറ്റ് ബനാന മില്‍ക് ഷെയ്ക്ക് പരീക്ഷിച്ചാലോ?

ആവശ്യമായ ചേരുവകൾ

  • ഏത്തപ്പഴം -1
  • ചോക്ലേറ്റ് ബാര്‍-1 (ഫ്ളേവറുകളോ ഭക്ഷ്യവിഭവങ്ങളോ കലരാത്തത്)
  • പഞ്ചസാര ആവശ്യത്തിന്
  • പാല്‍ -ഒരു ഗ്ളാസ്

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം നന്നായി അരക്കുക. മിക്‌സി ഉപയോഗിച്ചോ കൈകൊണ്ടോ ആവാം, കഷണങ്ങളൊന്നുമില്ളെന്ന് ഉറപ്പുവരും വിധം കുഴക്കുക. ചോക്ലേറ്റ് കഷണം മൈക്രോവേവില്‍ നന്നായി തിളപ്പിക്കുക, ഇത് ദ്രാവകരൂപത്തിലാവുന്നത് വരെ തുടരുക. തുടര്‍ന്ന് നേന്ത്രപ്പഴ കുഴമ്പുമായി യോജിപ്പിക്കുക. നേന്ത്രപ്പഴ -ചോക്ലേറ്റ് മിശ്രിതത്തില്‍ പഞ്ചസാര ചേര്‍ക്കുക. മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേര്‍ക്കാം. ഇതില്‍ നുര പതയുന്നതു വരെ പാല്‍ ചേര്‍ക്കുക. ഇത് ഐസുമായി ചേര്‍ക്കുക, കൂടെ ക്രീമോ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലുമോ ചേര്‍ക്കാം.