ചൂടല്ലേ, മനസ്സും ശരീരവും തണുക്കാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യറാക്കി നോക്കിയാലോ? ആരോഗ്യത്തിന് ഏറെ ഗുണകരമായതും രുചികരവുമായ ഒരു ഡ്രിങ്ക്.
ആവശ്യമായാ ചേരുവകൾ
- കുക്കുമ്പർ തൊലിനീക്കിയത് _ഒന്ന്
- ഇഞ്ചി _ഒരു ചെറിയ കഷ്ണം
- നെല്ലിക്ക _രണ്ടെണ്ണം
- പുതിനായില _രണ്ടുതണ്ട്
- വെള്ളം _ഒന്നര ഗ്ലാസ്സ്
- പഞ്ചസാര _ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെല്ലിക്കയും കുക്കുമ്പറും ചെറിയ കഷ്ണങ്ങളാക്കി മിക്സിജാറിലേക്കിടണം. ഇതിലേക്ക് ഇഞ്ചിയുംപുത്തിനായിലയും പഞ്ചസാരയും ചേർക്കണം. പഞ്ചസാരക്ക് പകരം കൽക്കണ്ടമോ തേനോ ചേർക്കാം. ഇനി ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം. ഇനി അരിച്ചെടുക്കാം. കറുത്തകസ്കസ് കുതിർത്തതും ഐസും ചേർത്ത് തണുപ്പിച് കുടിക്കാം.