ഈ കൊടുംചൂടിൽ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിരുനൽകാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്

ചൂടല്ലേ, മനസ്സും ശരീരവും തണുക്കാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യറാക്കി നോക്കിയാലോ? ആരോഗ്യത്തിന് ഏറെ ഗുണകരമായതും രുചികരവുമായ ഒരു ഡ്രിങ്ക്.

ആവശ്യമായാ ചേരുവകൾ

  • കുക്കുമ്പർ തൊലിനീക്കിയത് _ഒന്ന്
  • ഇഞ്ചി _ഒരു ചെറിയ കഷ്ണം
  • നെല്ലിക്ക _രണ്ടെണ്ണം
  • പുതിനായില _രണ്ടുതണ്ട്
  • വെള്ളം _ഒന്നര ഗ്ലാസ്സ്
  • പഞ്ചസാര _ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിക്കയും കുക്കുമ്പറും ചെറിയ കഷ്ണങ്ങളാക്കി മിക്സിജാറിലേക്കിടണം. ഇതിലേക്ക് ഇഞ്ചിയുംപുത്തിനായിലയും പഞ്ചസാരയും ചേർക്കണം. പഞ്ചസാരക്ക് പകരം കൽക്കണ്ടമോ തേനോ ചേർക്കാം. ഇനി ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം. ഇനി അരിച്ചെടുക്കാം. കറുത്തകസ്കസ് കുതിർത്തതും ഐസും ചേർത്ത് തണുപ്പിച് കുടിക്കാം.