എറണാകുളം: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. രാവിലെ 11.45 ഓടെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസിന്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെയെത്തി പരിശോധന നടത്തി.
പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താനായില്ല. ഫോൺ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.