ഇന്ന് ലോക പുസ്തക ദിനം …കുഞ്ഞുണ്ണിമാഷ് പറഞ്ഞൊരു വരി ഉണ്ട് “വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും,വായിക്കാതെ വളർന്നാൽ വളയും ..അതെ അത് സത്യം തന്നെ,, വായിച്ചാലും വായിച്ചില്ലെങ്കിലും വളരും ….അങ്ങനെ വായിച്ചു വളരുകയും ഒപ്പം വിളയുകയും ചെയ്തൊരു മനുഷ്യനെ കുറിച്ച പറയാം …പേര് ബിപിൻ ചന്ദ്രൻ പ്രശസ്ത എഴുത്തുകാരൻ ..വേണമെങ്കിൽ പുസ്തകോസ്‌കി എന്നും പറയാം ..എൻ്റെ ഉദ്ദേശ്യം സോപ്പുപൊടി വിൽക്കലല്ല. പുസ്തകപ്രചാരണമാണ്. വായിക്കുകയും എഴുതുകയും കൂടാതെ പുസ്തക പ്രചാരണം നടത്തുകയും ചെയ്‌ത് ഈ ഒരു തലമുറയുടെ ഉള്ളിലേക്കും അക്ഷരങ്ങളുടെ വിത്ത് പാകി മുളപ്പിച്ചെടുക്കാൻ ശ്രമിക്കുന്നൊരു എഴുത്തുകാരൻ .ഈ പുസ്തക ദിനത്തിൽ ഇദ്ദേഹത്തെ കുറിച്ചല്ലാതെ മറ്റാരെ കുറിച്ചാണ് പറയുക …ഇദ്ദേഹത്തിന് ഒരു പുസ്തക വീട് തന്നെയുണ്ട് .പൊൻകുന്നത് പുസ്തകങ്ങളുടെ വലിയൊരു ശേഖരണം കൊണ്ട് നിറഞ്ഞൊരു വീട് .ആ വീടിന്റെ ചുമരുകൾ നിറയെ പുസ്തകങ്ങൾ ആണ്.മുറിയിലെ ചെറിയ ഷെൽഫിൽ നിന്നും പെരുകി പെരുകി ഒരു വീടായി മാറിയ കഥയാണ് .ആ വീട്ടിൽ സാധ്യമായ എല്ലായിടത്തും പുസ്തക ഷെൽഫുകളാണ് .പുസ്തകങ്ങൾ വച്ചിരുന്ന മുറിയിൽ നിന്നുമവ പെരുകി ഇനി ഒരിറ്റ് സ്ഥലം പോലുമില്ല എന്ന അവസ്ഥയിൽ എത്തിയപ്പോൾ ആണ് കോവണിക്ക് അടിയിൽ വരെ ബുക്ക് ഷെൽഫ് വന്നത് .നാലാം ക്ലാസ് മുതലുള്ള പുസ്തക ശേഖരം ആ വീട്ടിലുണ്ട് .ബഷീറിന്റെ ആന വാരിയും പൊൻകുരിശും,മുതൽ അറിയുന്നതും അറിയാത്തതുമായ പലരുടെയും പുസ്തകങ്ങൾ അദ്ദേഹത്തെ തേടി ആ വീട്ടിലെത്തി .ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ പുസ്തശാലകളിൽ ഒന്നാണിത് .ഓർമ്മ കൊണ്ട് മാത്രം ഓടുന്ന ഗ്രന്ഥശാല .ഏത് പുസ്തകം ചോദിച്ചാലും ഒരഞ്ചു മിനിറ്റ് കൊണ്ട് അദ്ദേഹത്തിന് അവിടെ നിന്ന് തപ്പിയെടുത്ത് കൊടുക്കാൻ സാധിക്കും .പ്രസിദ്ധീകരണം അവസാനിപ്പിച്ച മൾബറിബുക്സിന്റെ എല്ലാ പുസ്തകങ്ങളും അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട് .ഇനി ഒരിക്കലും വാങ്ങാൻ സാധിക്കാത്ത ഒട്ടനവധി പുസ്തകങ്ങളും അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട് .1923ൽ ഗ്രേറ്റ് ബ്രിട്ടണിൽ നിന്നു പ്രസിദ്ധീകരിച്ചെന്നു അനുമാനിക്കാവുന്ന ഷേക്സ്പിയറിന്റെ സമ്പൂർണ കൃതികളുടെ പതിപ്പ്. 1946ൽ അച്ചടിച്ച ഇരുപത്തിനാലുവൃത്തം രാമായണം എന്ന ചെറുപുസ്തകം, വൈക്കം മുഹമ്മദ് ബഷീറിന്റെ കയ്യൊപ്പുള്ള അദ്ദേഹത്തിന്റെ സമ്പൂർണകൃതികളുടെ ആദ്യ പതിപ്പ് അങ്ങനെ അപൂർവവും പ്രിയപ്പെട്ടതുമായ നിരവധി പുസ്തകങ്ങൾ ബിപിന്റെ കൈവശമുണ്ട്. അപൂർവമായ പല പുസ്തകങ്ങളും ഈ ഗ്രന്ഥശേഖരത്തിലേക്ക് എത്തുന്നതിനു പിന്നിൽ ഒരു കൊച്ചു രഹസ്യമുണ്ട്….അദ്ദേഹം മഹാരാജാസിൽ പഠിച്ചിരുന്ന കാലത്ത് അവിടെ ഉണ്ടായിരുന്ന ഒരു കക്ഷിയാണ് ലത്തീഫ് അദ്ദേഹം കൊച്ചിയിലെ ബ്ലോസം ബുക്സ് എന്ന പുസ്തകശാല നടത്തുന്നുണ്ട് .ലത്തീഫാണ് ഇവയിൽ പലതും ബിപിന് എത്തിച്ചു നൽകുന്നത്.ഇവയെല്ലാം അന്വേഷകർക്കും ഗവേഷകർക്കും നൽകാൻ വേണ്ടിയുള്ളതാണ് ഞാൻ ഈ പുസ്തകങ്ങളുടെ ഒക്കെ വെറും ഒരു കാവലാൾ മാത്രം എന്നാണ് ഇദ്ദേഹം പറയുന്നത് ..ഏതായാലും മനുഷ്യർ വായിക്കട്ടെ വായന കൊണ്ട് വളരട്ടെ …വായന വളർത്തുന്ന ബിപിൻ ചന്ദ്രനും അത് പോലെ വായനയെ ഇഷ്ടപ്പെടുന്ന എല്ലാ മനുഷ്യർക്കും ഒരായിരം പുസ്തക ദിനാശംസകൾ …