സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന സംഘടന അയച്ച കത്തിൽ 17400ലധികം പേർ ഒപ്പിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൻ്റെ ചട്ടലംഘനമാണ് മോദി ലംഘിച്ചത് എന്ന് കത്തിൽ പറയുന്നു. മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കൾക്കിടയിൽ വെറുപ്പ് പരത്തി. നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലിങ്ങളെ അധിക്ഷേപിച്ചു എന്നും കത്തിൽ പറയുന്നു. 2209 പേർ ഒപ്പിട്ട ഒരു കത്താണ് മറ്റൊരു സംഘടന അയച്ചത്. രാജസ്ഥാനിൽ നടത്തിയ പ്രസംഗം മുസ്ലിങ്ങളെ ആക്രമിക്കുന്നതായിരുന്നു എന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.2209 പേർ ഒപ്പിട്ട ഒരു കത്താണ് മറ്റൊരു സംഘടന അയച്ചത്. രാജസ്ഥാനിൽ നടത്തിയ പ്രസംഗം മുസ്ലിങ്ങളെ ആക്രമിക്കുന്നതായിരുന്നു എന്ന് ഈ കാതിലും പറയുന്നുണ്ട് . കോൺഗ്രസ്, സിപിഐഎം എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരട്ട് ഡൽഹി മന്ദിർ മാർഗ് പൊലീസിൽ നൽകിയ പരാതി, സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇമെയിൽ വഴി ഡൽഹി പൊലീസ് കമ്മീഷണർക്ക് അയച്ചു നൽകി.