തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധിയായിരിക്കും.
അതേസമയം, എറണാകുളം: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. രാവിലെ 11.45 ഓടെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെയെത്തി പരിശോധന നടത്തി.
പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്താനായില്ല. ഫോൺ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.