നമ്മുടെ ചർമ്മത്തിന്റെ പരിപാലനം എന്നത് ചർമ്മം മനോഹരമായി കാണുന്നതിന് വേണ്ടി മാത്രമല്ല. മറിച്ച്, ചർമ്മം ശുചിത്വത്തോടെയും ആരോഗ്യത്തോടെയും നിലനിർത്തുവാൻ കൂടി വേണ്ടിയാണ്. ചില ആളുകൾ ഒന്നിലധികം ചർമ്മ സംരക്ഷണ മാർഗ്ഗങ്ങൾ പിന്തുടരുന്നു, അതേസമയം മറ്റുചിലരാകട്ടെ, അവരുടെ ചർമ്മത്തെക്കുറിച്ച് ഒട്ടും തന്നെ ശ്രദ്ധിക്കാത്തവരും ആണ്.
നമ്മൾ നയിക്കുന്ന ഈ ജീവിതശൈലിയിൽ, ചർമ്മത്തെ പരിപാലിക്കേണ്ടത് വളരെ ആവശ്യമാണ്. നിങ്ങൾ ചർമ്മസംരക്ഷണം പിന്തുടരുന്ന കാര്യത്തിൽ ഒരു പുതിയ അംഗമാണെങ്കിൽ, നിങ്ങളുടെ ചർമ്മം മെച്ചപ്പെടുത്തുവാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നു എങ്കിൽ, എത്രയും പെട്ടന്ന് തിളങ്ങുന്ന ചർമ്മം നേടാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത ചർമ്മസംരക്ഷണ വിദ്യകൾ ഇതാ.
ഈ പൊടിക്കൈകൾക്ക് അത്ഭുതകരമായ ഗുണങ്ങളുണ്ട്, അത് നിങ്ങളുടെ ചർമ്മത്തെ ഒറ്റരാത്രികൊണ്ട് സുന്ദരമായി മാറ്റാൻ കഴിയും. ഒറ്റരാത്രികൊണ്ട് മൃദുവായതും തിളക്കമുള്ളതുമായ ചർമ്മം നേടാൻ നിങ്ങൾ പിന്തുടരേണ്ട ചില ചേരുവകളും പ്രകൃതിദത്ത ചർമ്മ സംരക്ഷണ ടിപ്പുകളും ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല, ആൻറി ബാക്ടീരിയൽ കവചമായി പ്രവർത്തിക്കുകയും അകാല വാർദ്ധക്യത്തെ തടയുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കുറച്ച് തുള്ളി കുരുമുളക് എണ്ണ ഇതിലേക്ക് കലർത്തുക. രണ്ട് എണ്ണകളും ഒരുമിച്ച് ചേർത്ത് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ഒരു രാത്രി വച്ച ശേഷം, രാവിലെ വെറും വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുക.
ബദാം ഓയിൽ
ബദാം ഓയിൽ ചർമ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഇ, എ, ബി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ സുഷിരങ്ങൾ അടഞ്ഞുപോകുന്നത് ഇവ തടയുന്നു. ഒരു പാത്രത്തിൽ, ഒരു അവോക്കാഡോ പൾപ്പ് എടുത്ത് നന്നായി ഉടയ്ക്കുക. ഇതിലേക്ക് കുറച്ച് തേനും ഒരു ടീസ്പൂൺ ബദാം ഓയിലും ചേർക്കുക.
ഇത് മുഖത്ത് പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. രാവിലെ നിങ്ങൾ ഉണരുമ്പോൾ, ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. രണ്ടാഴ്ചയിലൊരിക്കൽ ഇത് ചെയ്യുക.
റോസ് വാട്ടർ
കരുവാളിപ്പ് ഉള്ളതോ മങ്ങിയതോ ആയ ചർമ്മമാണെങ്കിലും, റോസ് വാട്ടർ അഥവാ പനിനീരിന് അവയിലെല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുവാൻ കഴിയും. ഇത് പ്രകൃതിദത്ത ഫെയ്സ് ക്ലെൻസറായി പ്രവർത്തിച്ച് ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യുകയും ഒരേ സമയം ചർമ്മം പുതുമായാർന്നതായി കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഒരു പാത്രത്തിൽ 2 ടീസ്പൂൺ ചന്ദനപ്പൊടിയും മഞ്ഞളും ചേർക്കുക. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കുക. ഇത് ഉറങ്ങുവാൻ പോകുന്നതിന് മുൻപായി മുഖത്തുടനീളം പുരട്ടി വച്ച്, ഉറങ്ങുക. രാവിലെ എഴുന്നേറ്റ ശേഷം വെറും വെള്ളത്തിൽ കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യുക.
കറ്റാർ വാഴ
കറ്റാർ വാഴ ജെൽ പ്രകൃതി നമുക്കായി നൽകിയ ഒരു സമ്മാനമാണ്. ഇത് ചർമ്മത്തിന്റെ ജലാംശം നിലനിർത്തുകയും ഏതെങ്കിലും തരത്തിലുള്ള വീക്കം ശമിപ്പിക്കുകയും, യുവത്വം കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുളവയുമാണ്.
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കറ്റാർ വാഴ ജെൽ ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഈ മിശ്രിതം നന്നായി കലർത്തി ചർമ്മത്തിൽ പുരട്ടുക. ഇത് രാത്രി മുഴുവൻ വച്ചതിനു ശേഷം, രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകുക. മാസത്തിൽ രണ്ടുതവണ ഇത് ചെയ്യുക.