ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ആരോഗ്യകരമായ മനസ്സിനേ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാനാകൂ. കായിക ഇന്ത്യയുടെ യശസ്സുയര്‍ത്തിയ എത്രയോ കായിക താരങ്ങളുണ്ട്. ക്രിക്കറ്റിന്റെ ദൈവം പോലും ജീവിക്കുന്നത് ഇന്ത്യയിലാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യത്തിന്റെയല്ല, ലോകത്തിന്റെ അഭിമാനമായത്, കായിക മേഖലയിലൂടെയാണ്. അങ്ങനെയാണ് ഓരോ കായിക താരങ്ങളും. വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ വലിയൊരു സങ്കേതം കൂടിയാണ് ഇന്ത്യ. ബാട്മിന്റണില്‍ പി.വി സിന്ധു രാജ്യത്തിന്റെ അഭിമാനമാണ്.
ഫുട്‌ബോളില്‍ ഐ.എം. വിജയന്‍ കേരളത്തിന്റെ കറുത്ത മുത്താണ്. ബൈചുങ് ബൂട്ടിയ, ക്രിക്കറ്റില്‍ നമ്മുടെ സ്വന്തം പയ്യന്‍ സഞ്ജു വി സാംസണ്‍. മിന്നുമണി, ശ്രീശാന്ത്, ടിനു യോഹന്നാന്‍, സച്ചിന്‍ബേബി തുടങ്ങി അസംഖ്യം പേരുണ്ട്. അത്‌ലറ്റിക്‌സില്‍ പഴയ താരങ്ങളുടെ നിര നോക്കിയാല്‍ നിരവധിയാണ്. പി.ടി. ഉഷ മുതല്‍ പി.യു ചിത്ര വരെയുണ്ട് ആ നിരയില്‍. അങ്ങനെ കായിക ഇന്ത്യക്ക് കേരളം സമ്മാനിച്ച എത്രയോ മണിമുത്തുകളാണുള്ളത്. ആരോഗ്യ കേരളത്തിന് മുതല്‍ക്കൂട്ടാണീ താരങ്ങള്‍. ഇതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യിലും, പ്രത്യേകിച്ച് കേരളത്തിലും അക്കാദമികള്‍ ആരംഭിച്ചത്.
ഓരോ കായിക ഇനത്തിനും പ്രഗത്ഭരായവരുടെ ശിക്ഷണത്തില്‍ കുട്ടികള്‍ ഓരോ കളികള്‍ പഠിക്കുകയാണ്. കേരളത്തില്‍, ഇന്ന് നിരവധി, എണ്ണം പറഞ്ഞ അന്താരാഷ്ട്രാ സ്റ്റേഡിയങ്ങളും പരിശീലന സ്ഥലങ്ങളുമുണ്ട്. ഇവിടെ നിന്നൊക്കെയാകും നാളത്തെ ഇന്ത്യന്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതും. തലസ്ഥാന നഗരത്തിലും കായിക കേരളത്തിനും രാജ്യത്തിനും സമ്മാനിക്കാനായി നിരവധി അക്കാദമികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഷട്ടില്‍ ബാട്മിന്റണ്‍ സ്‌പെഷ്യലൈസ് ചെയ്ത് ഒരു അക്കാദമിയുണ്ട് തലസ്ഥാന ജില്ലയില്‍. ടോസ്സ് അക്കാദമി.
രാജ്യത്ത് മികച്ചബാഡ്മിന്റണ്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ഒരു വലിയ ഉദ്ദേശലക്ഷ്യത്തോടെയാണ് ടോസ്സ് അക്കാദമി 2016ല്‍ ആരംഭിച്ചത്. തിരുവനന്തപുരം കല്ലാട്ടുമുക്കിലെ നാഷണല്‍ നഗറില്‍ എട്ടു വര്‍ഷം മുമ്പ് തുടങ്ങിയ ടോസ്സ് ഇപ്പോള്‍ തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയാണ്. ആരോഗ്യവും, കായിക ശേഷിയും, നല്ല മനക്കരുത്തും, ശാരീരിക ക്ഷമതയുമുള്ള യുവാക്കളെയാണ് ടോസ്സ് സമ്മാനിക്കുന്നത്. പണമുള്ളവന്റെ ആധി വീണ്ടും വീണ്ടും പണമുണ്ടാക്കാനാണ്.
എന്നാല്‍, പണത്തെക്കാള്‍, സമൂഹത്തോടും, പണത്തിനൊപ്പം, ആരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതി തുടങ്ങാന്‍ ആധി പിടിച്ചവന് സാധിക്കില്ല. എന്നാല്‍, തെളിമയുള്ള മനസ്സുള്ളവര്‍ ചിന്തിക്കുന്നത് മറിച്ചാണ്. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ച, സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണെങ്കില്‍, ആ സ്ഥാപനം നാളെയും നീളെയും നില്‍ക്കും. ഇങ്ങനെ ചിന്തിച്ച മനാറുല്‍ ഹുദാ ട്രസ്റ്റാണ് ടോസ്സിന്റെ സൃഷ്ടികര്‍ത്താക്കള്‍. നാട്ടിലെ ബാഡ്മിന്റണ്‍ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് ലോകോത്തര പരിശീലനം നല്‍കാനും വിവിധ ടൂര്‍ണമെന്റുകള്‍ക്ക് സജ്ജരാക്കാനും വേണ്ടിയുള്ള ഒരു സാമൂഹിക ഇടപെടല്‍ കൂടിയാണ് ടോസ്സ്.
ഏതൊരു കളിക്കും തൊട്ടു മുമ്പ് ടോസ്സ് ഇടുന്നത് ആദ്യമാര് എന്നത് അറിയാനാണ്. എന്നാല്‍, വിജയം ടോസ്സിനെ ആസ്പദമാക്കിയല്ല. കഴിവിനെ ആസ്പദമാക്കിയാണ്. ടോസ്സ്, ഒരു വഴികാട്ടിയാണ്. ബാട്മിന്റണില്‍ നിങ്ങളില്‍ ആദ്യമാര് എന്ന് നിശ്ചയിക്കാന്‍ പാകത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നു. അതിലൂടെ നിങ്ങള്‍ കഴിവുകള്‍ വികസിപ്പിച്ച് കേരളമറിയുന്ന, രാജ്യമറിയുന്ന, ലോകമറിയുന്ന ബാട്മിന്റണ്‍ താരമാകണം. അതാണ് മനാറുല്‍ ഹുദാ ട്രസ്റ്റ് ആഗ്രഹിക്കുന്നതും. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യമേഖലയിലും നിലയുറപ്പിച്ചിരിക്കുന്ന മനാറുല്‍ ഹുദാ ട്രസ്റ്റ് കായിക വിദ്യാഭ്യാസത്തിലേക്കു തിരിഞ്ഞത്, തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തന്നെയാണ്.
അതുകൊണ്ടു തന്നെയാണ് ദേശിയ, അന്തര്‍ദേശിയ മത്സരങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തി മെഡലുകള്‍ വാരിക്കൂട്ടിയ ഒളിമ്പ്യന്‍ ദിജു, ടോസ്സ് അക്കാദമിയുടെ മുഖമായത്. ദിജുവിനൊപ്പം ലോക ബാട്മിന്റെണ്‍ കോര്‍ട്ടുകളില്‍ കിടിലന്‍ സ്മാഷുകളും, കട്ടുകളും ചെയ്ത് എതിരാളിയെ കുഴക്കിയും കുരുക്കിയും വിജയിച്ചിട്ടുള്ള പ്രമുഖ ഇന്‍ഡോനേഷ്യന്‍ കോച്ച് ആലം ഷാ, ബി ഡബ്ല്യു എഫ് (BWF) കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയ അലക്‌സ് തരകന്‍, പ്രശസ്ത കോച്ച് ഉദയകുമാര്‍ എന്നിവരാണ് കുട്ടികള്‍ക്ക് തങ്ങളുടെ അറിവു പകര്‍ന്നു നല്‍കി, പരിശീലനം കൊടുക്കുന്നത്.
കോച്ച് ഉദയകുമാര്‍, സംസ്ഥാനത്തെ ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലുളള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശിലനം നല്‍കി മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കി ടൂര്‍ണമെന്റുകളില്‍ കിരീടം നേടികൊടുത്തിട്ടുളള കേരളത്തില്‍ അറിയപ്പെടുന്ന കോച്ചാണ്. 2024ല്‍ ഖേലോ കേരള യുടെ അക്രെഡിറ്റേഷന്‍ ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബാഡ്മിന്റണ്‍ അക്കാദമി ആയി ടോസ്സ് അക്കാദമി മാറി. നിരവധി ദേശിയ – അന്താരാഷ്ട്ര
ബാഡ്മിന്റണ്‍ മത്സരകളില്‍ അക്കാദമിയില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചിട്ടുണ്ട്. COTE D ‘ IVOIRE INTERNATIONAL SERIES ല്‍ BRONZE മെഡല്‍ നേടിയ അരവിന്ദ്, U – 19 ല്‍ 2017ല്‍ bronze മെഡല്‍ നേടിയ വിഷ്ണു ശ്രീകുമാര്‍, രോഹിത് ജയകുമാര്‍, 2018ല്‍ സമാന വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്മാര്‍ ആയ ബാലസുബ്രഹ്‌മണ്യന്‍, അഷ്ന റോയ് എന്നിവര്‍ ടോസ്സ് അക്കാദമിയില്‍ പരിശിലനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്.
ഈ അടുത്ത കാലത്ത് നടന്ന തമിഴ്‌നാട് സീനിയര്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ ലേഡീസ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് റണ്ണര്‍ അപ്പായ നിളയും അക്കാദമിയില്‍ നിന്നും വിദഗ്ദപരിശീലനം നേടിയ കായികതാരമാണ്. ബാംഗ്ലൂരില്‍ നടന്ന ഓള്‍ ഇന്ത്യ റാങ്കിങ് ടൂര്‍ണമെന്റില്‍ Toss അക്കാദമിയുടെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും മികച്ച രീതിയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഇത് കൂടാതെ നിരവധി ദേശിയ – സംസ്ഥാന തല ടൂര്‍ണമെന്റുകള്‍ക്കു ടോസ്സ് അക്കാദമി ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ വാര്‍ഷിക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, സി.ബി.എസ്.ഇ ( CBSE) സൗത്ത് സോണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ടൂര്‍ണമെന്റ്, ഒ.എസ്.ബി.സി (OSBC) തൂടങ്ങി വിവിധ മത്സരങ്ങള്‍ക്ക് ടോസ്സ് അക്കാദമി ആതിഥേയത്വം വഹിച്ച പ്രമുഖ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളാണ്. ഇങ്ങനെ കായിക ഇന്ത്യക്ക് ഭാവി വാഗ്ദാനങ്ങളെ പരിശീലിപ്പിച്ച് വളര്‍ച്ചിയെടുക്കുന്നതിന് കേരളം മാതൃകാ സംസ്ഥാനമായി മാറിയിട്ടുണ്ട്. ഇതിനു പിന്നില്‍ മനാറുല്‍ ഹുദാ ട്രസ്റ്റിനെ പോലെയുള്ള സ്ഥാപനങ്ങളുടെ മനസ്സും വീക്ഷണവുമാണെന്നത് എടുത്തു പറയേണ്ട കാര്യമാണ്.