സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് തിരിച്ചടി. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു.

നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

Latest News