സിസ്റ്റർ ജോസ്‌മരിയ കൊലപാതകക്കേസിലെ പ്രതിയായ സതീഷ് ബാബുവിനെ തെളിവില്ലാത്ത കാരണത്താൽ കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതിവെറുതെ വിട്ടു. പിണ്ണാക്കനാട് മൈലാടി എസ്എച്ച് കോൺവന്റിലെ സിസ്റ്റർ ജോസ്‌മരിയ (75) 2015 ഏപ്രിൽ 17നു പുലർച്ചെ 1.30ന് ആണു കൊല്ലപ്പെട്ടത്. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ സതീഷ് ബാബു ഇപ്പോൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.
മോഷണശ്രമത്തിനിടെ മുന്നിൽപ്പെട്ട സിസ്റ്ററിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
















