തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സിന്റെ മിന്നല്‍ റെയ്ഡ്. ഇന്ന് ഉച്ചയോടു കൂടിയാണ് റെയ്ഡ് നടന്നത്. നിഷാമിന്റെ ഫ്‌ളാറ്റിലും, കമ്പനിയിലുമാണ് റെയ്ഡ് നടത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിഷാമിനെതിരേ സഹോദരന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണോ ഇന്‍കം ടാക്‌സിന്റെ റെയ്ഡ് നടന്നതെന്നു വ്യക്തമല്ല.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടും, തട്ടിപ്പും നടത്തിയെന്നാണ് സഹോദരന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. 2015 ജനുവരി 29ന് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയത്. പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിനായിരുന്നു വ്യവസായി മുഹമ്മദ് നിഷാം സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ചന്ദ്രബോസിനെ കാറിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വാഹനമിടിപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തിരുന്നു.
സെക്യൂരിറ്റി റൂമിന് നേരെയും ആക്രമണം അഴിച്ചുവിട്ട നിഷാം ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു. പൊട്ടിയ വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
2016 ജനുവരി 20ന് ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകം ഉള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ അഡീഷണല്‍ കോടതി വിധി പ്രസ്താവിച്ചു. 2016 ജനുവരി 21ന് ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂര്‍ അഡീഷണല്‍ കോടതി ശിക്ഷ വിധിച്ചു. ജീവപരന്ത്യവും 24 വര്‍ഷം തടവും 80,30,000 രൂപ പിഴയുമാണ് ശിക്ഷ. 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും കോടതി ഉത്തരവായി.
ജയിലില്‍ നിന്നും പരോളിനിറങ്ങിയും നിഷാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പരളും, ജയിലില്‍ സൗകര്യങ്ങളും നിഷാമിന് ലഭിക്കാറുണ്ടെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ തന്നെ പറഞ്ഞിട്ടുണ്ട്.