പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി.

രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണമെന്ന പരാമർശത്തിൽ പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. എൽ ഡി എഫ് സ്ഥാനാർഥി എ വിജയരാഘവന്‍റെ പ്രചരണ വേദിയിൽ പി വി അൻവർ എം എൽ എ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഡി എൻ എ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞ് നടത്തിയ പരാമർശം സ്ത്രീത്വത്തെയും, മാതൃത്വത്തെയും അവഹേളിക്കുന്നതാണെന്നടക്കം പരാതിയിൽ പറയുന്നു. കേന്ദ്ര – സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ, ഡി ജി പി, കോഴിക്കോട് റൂറൽ എസ് പി , എസ് എച്ച് ഒ മുക്കം എന്നിവർക്കാണ് പരാതി നൽകിയത്.