ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഏ​പ്രി​ൽ 26ന് ​പൊ​തു​അ​വ​ധി പ്രഖ്യാപിച്ചു; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ ഏ​പ്രി​ൽ 26 ന് ​സം​സ്ഥാ​ന‌​ത്ത് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്രു​മെ​ന്‍റ്സ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​മ്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ധി ദി​ന​ത്തി​ൽ വേ​ത​നം നി​ഷേ​ധി​ക്കു​ക​യോ കു​റ​വു വ​രു​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.