പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലിം മനസുകളില്‍ വേദനയുണ്ടാക്കിയ പ്രസ്താവന പ്രധാനമന്ത്രി തിരുത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സിപിഎം സുപ്രീം കോടതിയിൽ ഉന്നയിക്കും . രാഹുൽ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അധിക്ഷേപ പരാമർശവുമായി പി.വി.അൻവർ എം.എൽ.എ. പി. വി. അന്‍വറിന്റേത് ഹീനമായ പ്രസ്താവനയെന്ന് വി ഡി സതീശന്. വിവാദ പരാമർശത്തിനെതിരെ യു.ഡി.എഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.പോരാത്തതിന് തിരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ പല വമ്പൻ നേതാക്കളും കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു ,ഇതാ ഇന്ത്യൻ പ്രധാനമന്ത്രി മോദി മുതൽ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന വരെ