അഴിമതി ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളോ ..എന്നാലും ഇത് ഇത്തിരി കൂടുതൽ ആണെന്നാണ് ഖാർഗെ പറയുന്നത് , അഴിമതിക്കാരെ വെളുപ്പിക്കുന്ന വലിയ വാഷിങ് മെഷീനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗിന്റേത് എന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ രാജ്യത്തെ കർഷകരും തൊളിലാളികളും യുവാക്കളും ഉൾപ്പെടുന്ന മുഴുവൻ ആളുകൾക്ക് വേണ്ടിയുള്ളതാണെന്നും ഇതിൽ വേർതിരിവില്ല. സിഎഎ റദ്ദാക്കുമെന്നും ഖാർഗെ വ്യക്തമാക്കി. കഴിഞ്ഞ 35വർഷമായി അധികാരത്തിൽ നിന്ന് മാറിനിൽക്കുന്ന നെഹ്റു കുടുംബത്തെ മോദി ആക്രമിക്കുന്നതിന് പിന്നിൽ രാഹുൽ ഗാന്ധിയെ ഭയക്കുന്നതുകൊണ്ടാണ്. ഇത്തവണ മോദി അധികാരത്തിൽ നിന്ന് പുറത്തുപോകും. ഇന്ത്യ സഖ്യം അധികാരത്തിൽ എത്തുമെന്നും ഖാർഗെ പറഞ്ഞു.ബിജെപി വർഗീയത പരത്തുമ്പോൾ മുഴുവൻ ആളുകൾക്കും വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്.