കല്യാണ മണ്ഡപത്തില്‍ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങുന്ന രണ്ടു പേരുണ്ട് തിരുവനന്തപുരം സിറ്റിയില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടില്‍ തലസ്ഥാനം നില്‍ക്കുമ്പോള്‍ വോട്ടെടുപ്പിന്റെ അന്നേ ദിവസം കല്യാണം കഴിക്കുന്ന അനന്ദു ഗിരീഷും, ഗോപിക ബി ദാസും ചിന്തിക്കുന്നത് വോട്ടിടാന്‍ പോകണമെന്നാണ്.
കല്യാണമാണെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ടിടുക എന്നത് പൗരന്റെ കടമയാണെന്ന് മറക്കാന്‍ പാടില്ലല്ലോ. നവവധുവിനെയും കൂട്ടി കല്യാണത്തിനു ശേഷമുള്ള ആദ്യ വോട്ടിടാന്‍ എല്ലാവരും അനുവാദം തരണമെന്നാണ് അനന്ദുഗിരീഷ് പറയുന്നത്. പേരൂര്‍ക്കട അഭയനഗറില്‍ മാധവത്തില്‍ ഗിരീഷ് ബീന ദമ്പതികളുടെ മകനാണ് അനന്ദു ഗിരീഷ്. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ഉദ്യോഗസ്ഥനാണ് അനന്ദു. പ്രതിശ്രുത വധു ഗോപിക എഞ്ചിനീയറിംഗ് പഠിച്ചു കഴിഞ്ഞ് നില്‍ക്കുകയാണ്.
അമ്പലമുക്ക് കൈതവിളാകം ലൈനില്‍ കൈതവിളാകം വീട്ടില്‍ ബിജു സി. ദാസ്, സരിത ദമ്പതികളുടെ മകളാണ് ഗോപിക. കവടിയാര്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ചന്ദ്രശേഖര്‍ ദാസിന്റെ കൊച്ചുമകള്‍ കൂടിയാണ് ഗോപിക. രണ്ടു പേര്‍ക്കും രാഷ്ട്രീയം ഇഷ്ടമുള്ളതു കൊണ്ടും, തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത അറിയാവുന്നതു കൊണ്ടുമാണ്, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങു കഴിഞ്ഞ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
കല്യാണ വോട്ടു ചെയ്യാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമാണ് ഇരുവര്‍ക്കും. ട്രിവാന്‍ഡ്രം ക്ലബ്ബിലെ സുബ്രഹ്‌മണ്യ ഹാളില്‍ വെച്ചാണ് കല്യാണം നടക്കുന്നത്. ഊളമ്പാറ എല്‍.പി സ്‌കൂളിലുള്ള ബൂത്ത് നമ്പര്‍ 106ലാണ് ഇരുവര്‍ക്കും വോട്ട്. താലികെട്ട കഴിഞ്ഞാല്‍ ഉടന്‍ കല്യാണ സദ്യയും കഴിച്ചു കഴിഞ്ഞ് നേരെ പോളിംഗ് ബൂത്തിലേക്ക്.
കല്യാണ വേഷത്തില്‍ തന്നെയാണ് ഇരുവരും എത്തുക. 2,45ന് വോട്ട് ചെയ്ത ശേഷം മുഹൂര്‍ത്തം തെറ്റിക്കാതെ നവവധുവിനെ വീട്ടില്‍ കയറല്‍ ചടങ്ങും നടത്തുമെന്ന ബന്ധുക്കള്‍ പറയുന്നു. എന്തായാലും കല്യാണ ദിവസത്തില്‍ തന്നെ വോട്ടെടുപ്പ് വെച്ചതു കൊണ്ട് കല്യാണത്തിന് ആള്‍ക്കാര്‍ എത്തുമോയെന്ന ആശങ്കയൊന്നും ഇവര്‍ക്കില്ല. കാരണം, കല്യാണം കഴിഞ്ഞാല്‍ വോട്ടിടാന്‍ പോകണണെന്ന് ദിവസങ്ങള്‍ക്കു മുമ്പേ വധൂവരന്‍മാര്‍ തീരുമാനിച്ചാല്‍ പിന്നെ എന്തു ചെയ്യും.
ന്യൂജെന്‍ കല്യാണങ്ങള്‍ ഇപ്പോള്‍ പൊളിയാണ്. വാര്‍ത്താ പ്രാധാന്യത്തോടെ അല്ലാതെ കല്യാണം നടത്താന്‍ ഇവര്‍ തയ്യാറാകുന്നില്ല എന്നതാണ് ട്രെന്റ്. ഡെസ്റ്റിനേഷന്‍ കല്യാണങ്ങള്‍ തൊട്ട്, ഡി.ജെ. കല്യാണങ്ങള്‍ വരെ നടക്കുന്നുണ്ട്. പക്ഷെ, ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിച്ചുള്ള കല്യാണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും. എന്നതാണ് പ്രത്യേകത. ഇതിനു മുമ്പും വധൂവരന്‍മാര്‍ കല്യാണ പന്തലില്‍ നിന്നും വോട്ടു ചെയ്യാന്‍ വന്നിട്ടുണ്ട്. വാര്‍ത്തകളില്‍ ഇം നേടിയിട്ടുമുണ്ട്. അനന്ദുവും ഗോപികയും 26ന് പോളിംഗ് ബൂത്തിലേക്കു പോകുമ്പോള്‍ അതും വാര്‍ത്തയാകും.