ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. രാവിലെ അയ്ക്കിരുന്നു എത്തിയത് നാലംഗ സംഘമായാണ് എത്തിയത് .സംഘത്തിൽ സി പി മൊയ്തീനും, മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂർ മുമ്പാണ് സംഘം സ്ഥലത്തു എത്തിയതും ആഹ്വാനം ചെയ്തതും .ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.