ആട്ടിറച്ചിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. നാളികേരവും ആട്ടിറച്ചിയും ചേര്‍ത്ത് നല്ലപോലെ വരട്ടിയെടുത്ത കറി, മട്ടന്‍ കോക്കനട്ട് ഫ്രൈ. ആഹാ ഒരുഗ്രൻ സാധനം.
ആവശ്യമായ ചേരുവകൾ
- മട്ടന്‍-അരക്കിലോ
- ചെറിയ ഉള്ളി-200 ഗ്രാം
- വെളുത്തുള്ളി-6
- ഇഞ്ചി-ചെറിയ കഷ്ണം
- പച്ചമുളക്-4 എണ്ണം
- മുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-3 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ഗരംമസാല പൊടി-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- തേങ്ങാക്കൊത്ത്-അര മുറി തേങ്ങയുടെ
- ഉപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
- ചെറുനാരങ്ങാനീര്
തയ്യറാക്കുന്ന വിധം
ആട്ടിറച്ചിയില്‍ ഉപ്പ്, ചെറുനാരങ്ങാനീര്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. ഇത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. എന്നാല്‍ മുഴുവന്‍ വേവാകരുത്. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് പച്ചമുളക്, ഗരം മസാല പൗഡര്‍, കുരുമുളക് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് നാളികേരക്കൊത്തിട്ട് നല്ലപോലെ മൂപ്പിക്കണം. ചേരുവകളെല്ലാ മൂത്തു കഴിഞ്ഞാല്‍ വേവിച്ചു വച്ച മട്ടന്‍ ചേര്‍ത്തിളക്ക് മുഴുവന്‍ വേവിച്ച് വറ്റിച്ചെക്കണം. ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.