ചിക്കൻ ഉപയോഗിച്ച് എന്തെല്ലാം വിഭവങ്ങൾ ആണല്ലേ? ബന്‍ജാര ചിക്കന്‍ എന്ന് കേട്ടിട്ടുണ്ടോ? പേരു കേള്‍ക്കാന്‍ സുഖമുള്ള പോലെ തന്നെ എളുപ്പത്തില്‍ തയ്യറാക്കാവുന്ന ഒരു വിഭവമാണിത്. ചിക്കന്‍ ലെഗ് കൊണ്ടാണ് ഇത് തയ്യറാക്കുക. ചിക്കന്‍ പ്രേമികള്‍ക്ക് എളുപ്പത്തിൽ തയ്യറാക്കാവുന്ന ബന്‍ജാര ചിക്കന്‍
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ ലെഗ്-4
- സവാള-1
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
- മുട്ടവെള്ള-2
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ചിക്കന്‍ 65 പൗഡര്‍-2 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- എണ്ണ
- മല്ലിയില
തയ്യറാക്കുന്ന വിധം
ചിക്കന്‍ കാല്‍ കഴുകി വരയുക. മസാലപ്പൊടികള്‍, ഉപ്പ്, മുട്ടവെള്ള, ഇഞ്ചി വെളുത്തുള്ളി, സവാള പേസ്റ്റ് എന്നിവ ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കണം. ഇത് വരഞ്ഞ ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തു കോരണം.
ഇതിനു മുകളില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കാം. മല്ലിയില കൂടി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം. ബന്‍ജാര ചിക്കനുണ്ടാക്കാന്‍ ഒലീവ് ഓയില്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ഇതില്‍ വറുത്തു കോരേണ്ട. അല്‍പം ഓയില്‍ ഒഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലിട്ട് ഇരുവശവും നല്ലപോലെ വേവിച്ച് മൊരിച്ചെടുക്കുക.