ചിക്കനും പൊറോട്ടയും ഒന്നിച്ചാൽ ചിക്കന്‍ പൊറോട്ട

മലയാളികളുടെ ‘വീക്ക്‌നെസാ’ണ് പൊറോട്ട. പൊറോട്ടയും ചിക്കനുമാണെങ്കില്‍ പിന്നെ പറയേണ്ട ‘ബെസ്റ്റ് കോമ്പിനേഷന്‍’. ചിക്കന്‍ ഉള്ളില്‍ വച്ച കേരള ചിക്കന്‍ പൊറോട്ടയായാലോ. വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ചിക്കൻ പൊറോട്ട.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍-200 ഗ്രാം
  • മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
  • സവാള-1
  • ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂണ്‍
  • പച്ചമുളക്-2
  • പറാത്തയ്ക്ക്
  • മൈദ-ഒന്നര കപ്പ്
  • ഗോതമ്പുപൊടി-അര കപ്പ്
  • മുട്ട-2
  • ഉപ്പ്
  • വെള്ളം
  • എണ്ണ

തയ്യറാക്കുന്ന വിധം

മൈദയും ഗോതമ്പുപൊടിയും കൂട്ടിച്ചേര്ക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേര്ത്ത് ചപ്പാത്തിപ്പരുവത്തില് നല്ലപോലെ കുഴയ്ക്കുക. ഇത് നനവുള്ള കോട്ടന് തുണിയില് പൊതിഞ്ഞു വയ്ക്കുക. ഇറച്ചിയില് അല്പം ഉപ്പ്ു ചേര്ത്ത് പ്രഷര് കുക്കറില് വച്ചു വേവിയ്ക്കുക. ഇത് വെന്താല് വെള്ളം മുഴുവന് ഊറ്റിക്കളഞ്ഞ് ചെറിയ കഷ്ണങ്ങളായി പിച്ചിയിടുക.

ഒരു ചീനച്ചട്ടിയില് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള ചേര്ത്ത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്ത്തിളക്കുക. ഇതിലേക്ക് പിച്ചി വച്ചിരിക്കുന്ന ചിക്കന് കഷ്ണങ്ങള് ചേര്ത്ത് നല്ലപോലെ ഇളക്കി വെള്ളം വറ്റിയ്ക്കുക. ഇതിലേക്ക് മല്ലിയില ചേര്ക്കാം.

കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളായി ഉരുട്ടുക. ഒരു ഉരുള എടുത്ത് പരത്തി അതിനു മുകളില് ചിക്കന് കൂട്ട് വിതറണം. വശങ്ങളില് ചിക്കന് കൂട്ട് വേണ്ട. മറ്റൊരു ഉരുള പരത്തി ചിക്കന് വിതറിയ പറോട്ടയ്ക്കു മുകളില് വച്ച് വശങ്ങള് കൈ കൊണ്ട് കൂട്ടി യോജിപ്പിക്കണം.

ചപ്പാത്തിക്കല്ല് ചൂടാക്കുക. ഇതില് നല്ലപോലെ എണ്ണ പുരട്ടണം. മുട്ട നല്ലപോലെ പൊട്ടിച്ചു പതയ്ക്കുക. ചപ്പാത്തിക്കല്ലിന് മുകളില് പറാത്തയിട്ട് നല്ലപോലെ ഇരുഭാഗവും ചുട്ടെടുക്കുക. ഇളം ബ്രൗണ് നിറമാകുന്നതു വരെ ചുട്ടെടുക്കണം. ചിക്കന് പൊറോട്ട തയ്യാര്. ഇത് കഴിയ്ക്കാന് വേറെ കറി വേണമെന്നില്ല. ചൂടോടെ ഉപയോഗിയ്ക്കാം.