നാടന്‍ രീതിയിലുള്ള ഒരു വിഭവമാണ് മട്ടന്‍ ഉലര്‍ത്തിയത്. കുരുമുളകിന്റെ സ്വാദ് ഹൈലൈറ്റ് ചെയ്ത് നില്‍ക്കുന്ന മട്ടന്‍ ഉലര്‍ത്തിയതിന് സ്വാദേറും. തയ്യറാക്കാൻ വളരെ ഏല്ഒപ്പമായ മട്ടൻ ഉലർത്തിയത് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മട്ടന്‍-1 കിലോ
- സവാള-2
- കുരുമുളക്-2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- ഇഞ്ചി-1 കഷ്ണം
- വെളുത്തുള്ളി-10
- വിനെഗര്‍-2 സ്പൂണ്‍
- കറിവേപ്പില
- എണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മട്ടന്‍ ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.പകുതി കുരുമുളക് നല്ലപോലെ ചതയ്ക്കണം. പൊടിക്കരുത്. മട്ടന്‍ കഷ്ണങ്ങള്‍, കുരുമുളക്, വിനെഗര്‍, ഉപ്പ് എന്നിവ കൂട്ടിച്ചേര്‍ക്കുക. ഇത് നല്ലപോലെ വേവിക്കുകയും വേണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി,ഇഞ്ചി, ചേര്‍ക്കണം. വെളുത്തുള്ളി നല്ലപോലെ മൂത്തു കഴിയുമ്പോള്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേക്ക് കറിവേപ്പില ചേര്‍ക്കണം. ബാക്കി കുരുമുളകു പൊടിച്ച് ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ക്കണം. ഇത് നല്ലതുപോലെ വഴറ്റിയെടുക്കാം.