ഓംലെറ്റ് ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വ്യത്യസ്തമായി ഒരു സ്പാനിഷ് ഓംലെറ്റ് ആയാലോ? പേരില്‍ വിദേശിയെങ്കിലും തയ്യറാക്കാൻ വളരെ എളുപ്പമാണ്. ഓംലറ്റിന് വ്യത്യസ്ത രുചി നല്കുന്ന സ്പാനിഷ് ഓംലെറ്റ് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട-2
- തക്കാളി-1
- ക്യാപ്സിക്കം-പകുതി
- വെളുത്ത കുരുമുളകു പൊടി-അര സ്പൂണ്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
തക്കാളി, ക്യാപ്സിക്കം എന്നിവ നീളത്തില്‍ അരിഞ്ഞു വയ്ക്കുക. മുട്ട വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുക്കുക. ഇത് രണ്ടും വെവ്വേറെ നല്ലപോലെ അടിച്ചെടുക്കണം. രണ്ടിലേക്കും പാകത്തിന് ഉപ്പു ചേര്‍ത്തിളക്കുക.
ഒരു പാത്രത്തില്‍ അല്പം എണ്ണയൊഴിച്ചു പരത്തി ചൂടാക്കു. മുട്ടയുടെ വെള്ള ഇതിലേക്ക് ഒഴിക്കണം. ഇതിനു മുകളിലേക്ക് മുട്ടമഞ്ഞയും പരത്തിയൊഴിക്കണം. മൂട്ടക്കൂട്ടിനു മുകളില്‍ വെളുത്ത കുരുമുളകുപൊടി വിതരണം. മുട്ടയുടെ അടിവശം ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, ക്യാപ്സിക്കം എന്നിവ ഇതിനു മുകളില്‍ വയ്ക്കുക. മുട്ട വെന്തു പാകമായിക്കഴിഞ്ഞാല്‍ ചൂടോടെ കഴിയ്ക്കാം. വേണമെങ്കില്‍ അല്പം മല്ലിയില അരിഞ്ഞതും മുട്ടക്കൂട്ടിനു മുകളില്‍ വിതറാം.