കോഴിക്കറി ഇഷ്ടമില്ലാത്തവരുണ്ടോ? അതും നല്ല നാടൻ രീതിയിൽ കറി വെച്ചാൽ ഹോ! വേറെ ഒന്നും വേണ്ട. ചോറിലേക്കും ചപ്പാത്തിയിലേക്കുമെല്ലാം ബെസ്റ് കോമ്പിനേഷൻ മുളകിട്ട കോഴിക്കറി. കോഴിക്ക് നാടന്‍ രുചി നല്‍കിയാലോ. ഇതാ മുളകിട്ട കോഴി. മുളകിട്ട കോഴിക്കറിക്ക് നാടന്‍ കോഴിയാണ് ഏറ്റവും നല്ലത്.
ആവശ്യമായ ചേരുവകൾ
- കോഴി-1 കിലോ
- ചുവന്നുള്ളി-കാല്‍ കിലോ
- ഇഞ്ചി-1 കഷ്ണം
- വെളുത്തുള്ളി-8 അല്ലി
- കുരുമുളക്-1 സ്പൂണ്‍
- ഉണക്കമുളക്-6 എണ്ണം
- മല്ലി-2 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1സ്പൂണ്‍
- ജീരകപ്പൊടി-1 സ്പൂണ്‍
- കറുവാപ്പട്ട, ഗ്രാമ്പൂ പൊടിച്ചത്-1 സ്പൂണ്‍
- ഉലുവാപ്പൊടി-കാല്‍ സ്പൂണ്‍
- ഏലയ്ക്ക-10
- തേങ്ങാപ്പാല്‍-1 കപ്പ്
- ഉപ്പ്
- എണ്ണ
- കറിവേപ്പില
- വെള്ളം
തയ്യറാക്കുന്ന വിധം
കുരുമുളക്, മല്ലി, ഉണക്കമുളക് എന്നിവ വറുത്തെടുക്കുക. ഇത് പൊടിക്കണം. ഇവയും മറ്റെല്ലാ മസാലപ്പൊടികളും ഒരുമിച്ച് അരച്ച് വറുത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, പകുതി ചുവന്നുള്ളി എന്നിവ നല്ലപോലെ ചതച്ച് കോഴിയിറച്ചിയില്‍ പുരട്ടി വയ്ക്കുക. ഇതില്‍ അരച്ചുവച്ച മസാലകളും ഉപ്പും ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകും രണ്ടു ചുവന്ന മുളകും ഉള്ളിയും മൂപ്പിക്കുക. ചിക്കന്‍ ഇതിലേക്ക് ചേര്‍ത്തിളക്കി കറിവേപ്പിലയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ നാളികേരപ്പാല്‍ ചേര്‍ക്കാം. ഇറച്ചി വെന്ത് ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങിവയ്ക്കാം.