ജെയിംസ് ബോണ്ട് സിനിമയിൽ വാഹന പ്രേമികളുടെ സൂപ്പർ താരമായ സൂപ്പർ കാർ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് ഇനി ഇന്ത്യയിലും തന്റെ സ്ഥാനം ഉറപ്പിക്കും. കരുത്തനായ സൂപ്പർ കാർ കൂടുതൽ കരുത്താർജ്ജിച്ചിട്ടാണ് പുതിയ മോഡലിലേക്ക് മാറിയത്. 1977 മുതൽ ബ്രിട്ടണിലെ ആദ്യ സൂപ്പർ കാർ എന്ന വിശേഷണം ലഭിച്ചിട്ടുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് ഇനി ഇന്ത്യയിലെ നിരത്തുകളിലും ഇനി ഓടും. രാജ്യാന്തര വിപണികളില്‍ കഴിഞ്ഞ വര്‍ഷം തന്നെ എത്തിയ ഈ വാഹനത്തിന് കസ്റ്റമൈസേഷനുകള്‍ വരാതെ ഇന്ത്യയില്‍ 3.99 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
മുന്‍തലമുറ മോഡലുകളില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാണ് പുതിയ വാന്റേജ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ സിഗ്നേച്ചര്‍ ഗ്രില്ല്, കൂടുതല്‍ എയര്‍ വെന്റുകള്‍ നല്‍കി ഒരുങ്ങിയ ബമ്പര്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ലൈറ്റുകളും നല്‍കിയിട്ടുള്ള പുതുമയുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, 21 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ബ്ലാക്ക് അലോയി വീലുകള്‍ എന്നിവയാണ് ഡിസൈനിലെ പ്രധാനമാറ്റങ്ങള്‍.
വിരലിലെണ്ണാവുന്ന മാറ്റങ്ങളാണ് എക്സ്റ്റീരിയറില്‍ ഉള്ളതെങ്കില്‍ നിരവധി പുതുമയോടെയാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. ഡി.ബി.12 മോഡലില്‍ നല്‍കിയിരുന്ന 10.35 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. സ്വിച്ച് ഗിയറിലും മറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന സ്റ്റിയറിങ്ങ് വീലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും അകത്തളത്തിലെ ഹൈലൈറ്റുകളായാണ് നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്.
മെക്കാനിക്കലായി ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റവും ശ്രദ്ധേയമാണ്. കരുത്ത് കൊണ്ട് അറിയപ്പെട്ടിരുന്ന വാന്റേജ് പുതിയ മോഡലിലേക്ക് മാറിയതോടെ കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. പുതിയ മോഡലില്‍ നല്‍കിയിട്ടുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിന്‍ വാന്റേജ് വി8-മുന്‍ മോഡലിനെക്കാള്‍ 153 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കും അധികം ഉത്പാദിപ്പിക്കുന്നുണ്ട്. 656 ബി.എച്ച്.പി. പവറും 800 എന്‍.എം. ടോര്‍ക്കുമാണ് പുതിയ വാന്റേജ് ഉത്പാദിപ്പിക്കുന്ന കരുത്ത്.
കേവലം 3.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയാണ് മറ്റൊരു ഹൈലൈറ്റ്. മണിക്കൂറില്‍ 325 കിലോമീറ്ററാണ് ഈ സ്‌പോര്‍ട്‌സ് കാറിന്റെ പരമാവധി വേഗത. കസ്റ്റമൈസേഷനുള്ള വലിയ സാധ്യത തുറന്നിടുന്ന മോഡലാണ് പുതിയ വാന്റേജ്. പെയിന്റ്, പുതുമയുള്ള ഡിസൈനിലെ അലോയി വീലുകള്‍, ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ സീറ്റുകള്‍, കാര്‍ബണ്‍ സെറാമിക് ഡിസ്‌ക് ബ്രേക്ക് എ്ന്നീ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ലഭിക്കുന്നുണ്ട്.