രാഹുൽ ഗാന്ധിക്കെതിരെ വിമര്ശനങ്ങൾ ദിനം പ്രതി ഉയർന്നു വരികയാണ് ,അദ്ദേഹത്തെ കടന്ന് ആക്രമിക്കുന്നു എന്നാണ് കോൺഗ്രെസ് നേതാക്കൾ പറയുന്നത് .രാഹുൽ ഗാന്ധിക്കെതിരായ വികാരം ശക്തമെന്ന് വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. അദ്ദേഹം അമേഠിയിൽ വീട് ശരിയാക്കുകയാണ്. 26 വരെ രാഹുൽ ഗാന്ധി മിണ്ടാതിരിക്കും. അതുകഴിഞ്ഞ് അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കാൻ പോകുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് വട്ടപ്പൂജ്യമാണ് ഇവിടെ. മുസ്ലിം ലീഗ് ആണ് ശക്തി. ലീഗിൻ്റെ ആത്മവിശ്വാസം തകർക്കുന്ന വിധത്തിലാണ് കോൺഗ്രസ് നടപടി. കൊടി ഒഴിവാക്കിയതോടെ യുഡിഎഫിന്റെ ആത്മാഭിമാനം തകർന്നു. പിവി അൻവറിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയും സിപിഐഎമ്മും ആണ് വിശദീകരണം നൽകേണ്ടത്.
സ്ഥാനാർത്ഥികൾക്കെതിരെ രാഷ്ട്രീയമായ ആരോപണമാണ് ഉന്നയിക്കേണ്ടത്. തങ്ങൾ ആരും വ്യക്തിപരമായ ആരോപണം ഉന്നയിച്ചിട്ടില്ല. യുഡിഎഫ് – ബിജെപി ധാരണ സിപിഐഎം എന്നും ഉന്നയിക്കുന്ന കാര്യം. തെരഞ്ഞെടുപ്പിൽ വസ്തുതാപരമായ ആരോപണം ഉന്നയിക്കണം. 26 കഴിഞ്ഞാൽ എല്ലായിടത്തും എൽഡിഎഫും യുഡിഎഫും ഒന്നിച്ച്. ഈ പരിഹാസ്യ നാടകം ജനങ്ങൾ കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.