നാട്ടിലും വീട്ടിലും മാങ്ങാ സുലഭമായതുകൊണ്ട് മാങ്ങ കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍ പലതാണ്. പഴുത്ത മാങ്ങയും പച്ചമാങ്ങയുമെല്ലാം ഇതിന് ഉപയോഗിച്ച് വിഭവങ്ങൾ തയ്യറാക്കാം. പച്ചമാങ്ങ കൊണ്ട് തയ്യറാക്കാവുന്ന സ്വാദിഷ്ടമായ ഒരു സിപിംള്‍ കറി പരീക്ഷിച്ചു നോക്കു.
ആവശ്യമായ ചേരുവകൾ
- പച്ചമാങ്ങ-കാല്‍ക്കിലോ
- സവാള-2
- തേങ്ങ-അരമുറി
- വെളുത്തുള്ളി-6
- മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
- ഇഞ്ചി-1 കഷ്ണം
- ശര്‍ക്കര-1 ടേബിള്‍ സ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- കൊല്ലമുളക്-6
- ഉപ്പ്
- വെള്ളം
തയ്യറാക്കുന്ന വിധം
മാങ്ങയുടെ തൊലി കളയുക. ഇത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വയ്ക്കുക. തേങ്ങ, വെളുത്തുള്ളി, മുളക്, ഇഞ്ചി, ജീരകം, മല്ലി എന്നിവ ചേര്‍ത്തരയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ സവാളയിട്ടു വഴറ്റണം. ഇതിലേയ്ക്ക് അരച്ചു വച്ച മസാല ചേര്‍ത്തിളക്കുക. മാങ്ങ ഇതിലേയ്ക്കിട്ടിളക്കുക. ശര്‍ക്കരയും ചേര്‍ത്തിളക്കണം. ഇതില്‍ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി വേവിയ്ക്കുക.