ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ഓട്സ് ഒന്നാം സ്ഥാനത്താണ്. തടി കുറയ്ക്കുക, അസുഖങ്ങള്‍ക്ക് പരിഹാരം തുടങ്ങിയവയ്ക്കെല്ലാം ഇത് നൽകുന്ന ആരോഗ്യഗുണങ്ങൾ ധാരാളമാണ്. ഓട്സ് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാകാം. ഒരു ഓട്സ് സൂപ്പ് ആകാം. സൂപ്പൂം ആരോഗ്യത്തിന് നല്ല ഒരു ഭക്ഷണമാണ്.
ആവശ്യമായ ചേരുവകൾ
- ഓട്‌സ്-2 ടേബിള്‍ സ്പൂണ്‍
- പാല്‍-1 കപ്പ്
- സവാള-കാല്‍ ഭാഗം അരിഞ്ഞത്
- വെളുത്തുള്ളി-2 അല്ലി
- ഉപ്പ്
- കുരുമുളക്
- ഓയില്‍
- മല്ലിയില
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചേര്‍ത്തിളക്കണം. ഓട്‌സ് മറ്റൊരു പാത്രത്തില്‍ ആദ്യം വെള്ളം ചേര്‍ത്തു നല്ലപോലെ വേവിയ്ക്കുക. പിന്നീട് പാലു ചേര്‍ത്തും വേവിയ്ക്കണം. നല്ലപോലെ വെന്തുടയണം. ഇതിലേയ്ക്ക് വറുത്തു വച്ചിരിയ്ക്കുന്ന ചേരുവകള്‍ ചേര്‍ത്തിളക്കണം. പിന്നീട് പാകത്തിന് ഉപ്പും മല്ലിയിലയും കുരുമുളകുപൊടിയും ഇളക്കിച്ചേര്‍ക്കാം. ഓട്‌സ് സൂപ്പ് തയ്യാര്‍.