വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ചെ​ങ്ങ​ൽ കൊ​വ്വ​പ്പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ​നെ (65) യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ. കെ.​കെ. തു​ള​സി അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.