വളരെ എളുപ്പത്തിൽ പനീര്‍-ക്യാപ്‌സിക്കം ഫ്രൈ

ആരോഗ്യത്തിന് വളരെ നല്ലൊരു ഭക്ഷണവസ്തുവാണ് പനീര്‍. ഇതുപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങളും ഉണ്ടാക്കാം. പനീര്‍, ക്യാപ്‌സിക്കം എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ പനീര്‍-ക്യാപ്‌സിക്കം ഫ്രൈ പരീക്ഷിച്ചാലോ?

ആവശ്യമായ ചേരുവകൾ

  • പനീര്‍ ക്യൂബ്‌സ്-കാല്‍കിലോ
  • ക്യാപ്‌സിക്കം-1
  • മൈദ-കാല്‍കപ്പ്
  • കോണ്‍ഫ്‌ളോര്‍-2 ടീസ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
  • തന്തൂരി ചിക്കന്‍ മസാല-1 ടീസ്പൂണ്‍
  • കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
  • മല്ലിയില
  • ഉപ്പ്
  • എണ്ണ

തയ്യറാക്കുന്ന വിധം

ക്യാപ്‌സിക്കം കനംകുറച്ച് നീളത്തില്‍ നുറുക്കുക. മൈദ, കോണ്‍ഫ്‌ളോര്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, തന്തൂരി ച്ിക്കന്‍ മസാല, മല്ലിയില അരിഞ്ഞത് എന്നിവ കലര്‍ത്തി പേസ്റ്റുണ്ടാക്കുക. ഇതില്‍ പനീര്‍, ക്യാപ്‌സിക്കം എന്നിവ ചേര്‍ത്തിളക്കുക. പാനില്‍ എണ്ണ ചൂടാക്കുക. പനീര്‍ കൂട്ട് കുറേശെ വീതം ഇതിലേയ്ക്കിട്ടു വറുത്തു കോരാം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇത് വറുക്കണം. പനീര്‍-ക്യാപ്‌സികം ഫ്രൈ ചൂടോടെ കഴിയ്ക്കാം.