മധുരം കഴിക്കാൻ തോന്നിയാൽ ഇനി തേനൂറും ജിലേബി വീട്ടിൽ തയ്യറാക്കാം

മധുരം കഴിക്കാൻ തോന്നിയാൽ എന്തുചെയ്യും? മധുരമുണ്ടാക്കി കഴിക്കണം, അതും എന്തുണ്ടാക്കും എന്നാണോ ചിന്തിക്കുന്നേ? തേനൂറും ജിലേബി നമുക്ക് വീട്ടിൽ തയ്യറാക്കിയാലോ? ഒരു മഞ്ഞ ജിലേബി തയ്യറാക്കിയാലോ?

ആവശ്യമായാ ചേരുവകൾ

  • മൈദ- ഒരു കപ്പ്
  • കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്പൂണ്‍
  • ബേക്കിംഗ്‌സോഡ – ഒരു പിഞ്ച്
  • ഉപ്പ് – ഒരു നുള്ള്
  • തൈര് – അരക്കപ്പ്
  • നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
  • വെള്ളം – ആവശ്യത്തിന്
  • ഫുഡ് കളര്‍ (മഞ്ഞ)- രണ്ട് മൂന്നന് തുള്ളികള്‍
  • എണ്ണ – വറുക്കുന്നതിന് പാകത്തിന്

പഞ്ചസാര ലായനി തയ്യാറാക്കാന്‍

  • പഞ്ചസാര – ഒരു കപ്പ്
  • വെള്ളം – ഒരു കപ്പ്
  • നാരങ്ങ നീര് – അര ടീസ്പൂണ്‍
  • ഏലക്കായ – 3 എണ്ണം

തയ്യാറാക്കുന്ന വിധം

മഞ്ഞ ജിലേബി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മൈദ, കോണ്‍ഫ്‌ളോര്‍, ബേക്കിംഗ്‌സോഡ, ഉപ്പ് എന്നിവയെല്ലാം ഒരു പാത്രത്തില്‍ എടുത്ത് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് അല്‍പം തൈരും നെയ്യും കൂടി മിക്‌സ് ചെയ്യുക. പിന്നീട് വെള്ളമൊഴിച്ച് ദോശമാവിന്റെ പരുവത്തില്‍ കലക്കിയെടുക്കുക. ഇതിലേക്ക്ക മഞ്ഞ നിറവും ചേര്‍ക്കാവുന്നതാണ്. ഇത് ഒരു മണിക്കൂര്‍ നേരം മാറ്റി വെക്കുക. അടുത്തതായി പഞ്ചസാര ലായനി തയ്യാറാക്കാവുന്നതാണ്.

പഞ്ചസാര ലായനി തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം പഞ്ചസാരയും വെള്ളവും മിക്‌സ് ചെയ്ത് അടുപ്പില്‍ വെച്ച് മീഡിയം തീയ്യില്‍ വെച്ച് തിളപ്പിച്ചെടുക്കുക. പഞ്ചസാര നല്ലതുപോലെ ഉരുകിക്കഴിഞ്ഞതിന് ശേഷം ഇതിലേക്ക് ഏലക്കായയും നാരങ്ങ നീരും ചേര്‍ത്ത് തീ ഓഫ് ചെയ്ത് വെക്കണം. പിന്നീട് അല്‍പം മഞ്ഞ നിറം കൂടി ചേര്‍ക്കാം.

അതിന് ശേഷം നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന മാവ് എടുത്ത് ഒരു പൈപ്പിംങ് ബാഗിലേക്ക് ഒഴിച്ച് വറുക്കാന്‍ പാകത്തിന് എണ്ണ ചൂടാക്കി ഇതിലേക്ക് ചുറ്റിച്ച് ഒഴിച്ച് കൊടുക്കുക. എപ്പോഴും തീ വളരെ കുറച്ച് വെക്കുന്നതിന് ശ്രദ്ധിക്കണം. രണ്ട് വശും ക്രിസ്പി ആവുന്നത് വരെ വറുത്തെടുക്കണം. അതിന് ശേഷം എണ്ണയില്‍ നിന്ന് കോരി എടുത്ത് പഞ്ചസാര ലായനിയില്‍ ഇടുക. ഇത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. നല്ല സൂപ്പര്‍ മഞ്ഞ ജിലേബി തയ്യാര്‍.