കൊല്ലം : പുരുഷന്റേതെന്ന് സംശയിക്കുന്ന തലയോട്ടിലും അസ്ഥികളും കണ്ടെത്തി. നെടുവന്നൂർ കടവിനുസമീപം കല്ലട ജലസംഭരണിയോട് ചേർന്നുള്ള മീൻമുട്ടി വനപ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ജല സംഭരണിയിൽ മത്സ്യബന്ധനത്തിന് പോയവരാണ് തലയോട്ടി കണ്ടത്. സംഭവ സ്ഥലത്ത് പൊലീസെത്തി തിരച്ചിൽ നടത്തി.
വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിന്റെ സമീപത്തായി കണ്ടെത്തി. സമീപത്തെ മരത്തിന്റെ കൊമ്പിൽ നിന്നാണ് ദ്രവിച്ചുണങ്ങിയ തുണി കണ്ടെത്തിയത്. അതിനാൽ, തൂങ്ങി മരിച്ചതാകാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അസ്ഥികളും മറ്റു തെളിവുകളും ശേഖരിച്ചു.
അസ്ഥികൂടത്തിനു മാസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ശാസ്ത്രീയമായ പരിശോധനകൾ നടത്തിയാൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകു. പ്രദേശത്തും സമീപ പോലീസ് സ്റ്റേഷൻ പരിധികളിലും അടുത്തിടെ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആളെ കണ്ടെത്താനാണ് ശ്രമം.
അതേസമയം, ചാലക്കുടി: ഭർത്താവിന്റെ ക്രൂരമർദനത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ്. മേലൂര്‍ പൂലാനി കുറുപ്പം കാട്ടുകളം പുത്തന്‍ വീട്ടില്‍ പ്രതീഷാ(38)ണ് അറസ്റ്റിലായത്. ഭാര്യ ലിജ (34)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
ടൈല്‍ പണിക്കാരനായ പ്രതീഷ് രാത്രി വീട്ടിലെത്തിയശേഷം ലിജയെ മര്‍ദിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധുക്കളെത്തി ലിജയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിജയെ പ്രതി സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.