ബാരാബങ്കി: സഹോദരിയുടെ വിവാഹസമ്മാനമായി വളയും ടിവിയും നൽകാൻ തീരുമാനിച്ചതിൽ ഭാര്യയുമായുണ്ടായ തർക്കത്തിൽ ഭാര്യയുടെ ബന്ധുക്കൾ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. മുപ്പത്തിയഞ്ചുകാരനായ ചന്ദ്ര പ്രകാശ് മിശ്രയാണ് ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ കൊല്ലപ്പെട്ടത്.
ഏപ്രില്‍ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നല്കാന് തീരുമാനിച്ചത് ഒരു സ്വര്‍ണ വളയും ടിവിയുമാണ്. എന്നാല്‍ ഭര്‍ത്താവിന്റെ തീരുമാനം അറിഞ്ഞ ഭാര്യ ചാബി ഇതിനെ എതിര്‍ത്തു. ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി.
തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര് വടികള്‍ ഉപയോഗിച്ച് ചന്ദ്രപ്രകാശിനെ ഒരു മണിക്കൂറോളം തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചാബിയെയും സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.