കാസർകോട്: ഇന്ന് വൈകീട്ട് ആറു മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കാസർകോട് ജില്ലാ കളക്ടർ. ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടറുടെ നിർദ്ദേശം.
നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.