വൈകുന്നേരത്തു എണ്ണ പലഹാരം കഴിക്കുന്നതിനു പകരം ഇതൊരു കപ്പ് ആയാലോ? വയറും നിറയും അസുഖങ്ങളും മാറും

വൈകുന്നേരത്തു ചായക്കൊപ്പം എന്തെങ്കിലും കഴിക്കാതെ ഇരിക്കില്ല നമ്മൾ. ചായക്കൊപ്പം കഴിക്കാണെന്നും പറഞ്ഞു കടകളിൽ നിന്നും എണ്ണ പലഹാരം വാങ്ങാറുണ്ട് പലരും. എന്നാൽ ഇവ നമ്മളെ ജീവിത ശൈലി രോഗങ്ങളിലേക്ക് നയിക്കും. എന്ന പലഹാരങ്ങൾക്ക് പകരം കിവി കഴിച്ചാൽ ഗുണങ്ങളേറെയാണ്.

കിവിയുടെ ആരോഗ്യ ഗുണങ്ങളെന്തെല്ലാം?

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും.

ദഹനപ്രക്രിയയെ സഹായിക്കുന്നതിൽ പങ്കുവഹിക്കുന്ന എൻസൈമായ ആക്ടിനിഡിൻ കിവികളിൽ അടങ്ങിയിട്ടുണ്ട്. തൈര്, ചീസ്, മത്സ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഉൾപ്പെടെയുള്ള ചില പ്രോട്ടീനുകളുടെ ദഹനത്തിന് കിവി സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.

കിവിപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.കിവികൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായതിനാൽ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.

ചർമ്മത്തിൻ്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കിവി സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും അതിനാൽ മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.