ഇന്ന് എ ഐ തരംഗം ആണ് എവിടെത്തൊട്ടാലും എ ഐ ,ഇതില്ലാതെ ഒരു മേഖലപോലും ഇല്ല എന്നൊരു അവസ്ഥയിലാണ് .ദിനം പ്രതി ഓരോ മാറ്റങ്ങളും ആയാണ് ടെക്നോളജി വളർന്നു കൊണ്ടിരിക്കുന്നത് ,പുതിയ കണ്ട പിടിത്തം എന്താണെന്ന് അറിയണ്ടേ ..ക്രമരഹിതമായ ഹൃദയമിടിപ്പ് മുപ്പത് മിനിറ്റ് മുൻപ് തന്നെ പ്രവചിക്കാൻ സാധിക്കും . ലക്സംബർഗ് ലാണ് സംഭവം .വാണിങ് ഓഫ് ഏട്രിയൽ ഫൈബറിലേഷൻ എന്നാണ് സർവകലാശാലയിൽ . ഉള്ളവർ ഇതിന് നൽകിയിരിക്കുന്ന പേര് .
സാധാരണ കാര്‍ഡിയാക് റിഥത്തില്‍ നിന്ന് ഏട്രിയല്‍ ഫൈബ്രിലേഷനിലേക്ക് ഹൃദയമിടിപ്പ് മാറുന്നത് ഇവയ്ക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് 80 ശതമാനം കൃത്യമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഗവേഷകര്‍ അറിയിച്ചു.ഏട്രിയല്‍ ഫൈബ്രിലേഷന്‍ അനുഭവപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഒരു മുന്നറിയിപ്പ് നല്‍കുന്ന ആദ്യത്തെ രീതിയാണിതെന്നും പറയുന്നുണ്ട് . ഹൃദയമിടിപ്പ് ഡാറ്റ ഉപയോഗിച്ച്
ആഴമേറിയ പഠനത്തിന് വ്യത്യസ്ത ഘട്ടങ്ങള്‍ നിർമിച്ചിട്ടുണ്ട് . ഇത് പരിശോധിച്ചാണ് രോഗികള്‍ക്ക് അപകടസാധ്യതയുണ്ടോ എന്ന് വിലയിരുത്തും . 350 രോഗികളില്‍ നിന്ന് ശേഖരിച്ച 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡുകള്‍ ടീം പരീക്ഷിച്ചതായും ജേര്‍ണല്‍ പാറ്റേണ്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.