തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ മേഖലകളിൽ മഴ. വൈകുന്നേരം ആറ് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്. അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു.
തിരുവനന്തപുരത്തിനൊപ്പം കൊച്ചി, തൃശൂർ ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രിൽ 24 & 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.