മമ്മൂട്ടിയോട് ‘നോ’പറഞ്ഞു, കുടുംബത്തോടൊപ്പം പോയി, നടി വെളിപ്പെടുത്തിയത് ഇങ്ങനെ

മലയാളത്തിൽ വെറും എട്ട് സിനിമകൾ മാത്രം ചെയ്തു കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ നായിക… ഒരിക്കൽ കൂടി കാണാൻ മലയാളികൾ ഏറ്റവും ആഗ്രഹിച്ച മുഖം…. വെള്ളി നക്ഷത്രത്തിലെ സുന്ദരിയായ യക്ഷിയെ പ്രേക്ഷകർ അത്ര പെട്ടെന്ന് ഒന്നും മറക്കാൻ ഇടയില്ല.. ഇപ്പോഴിതാ 20 വർഷങ്ങൾക്ക് ശേഷം തന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തുകയാണ് നടി മീനാക്ഷി

ശർമിലി മീനാക്ഷിയായ കഥ

തന്റെ യഥാർത്ഥ പേര് മീനാക്ഷി എന്നല്ലെന്നും മരിയ മാർഗരറ്റ് ശർമിലി എന്നാണെന്നും നടി അഭിമുഖത്തിൽ നടി പറയുന്നു. ശർമിള ടാഗോറിനോടുള്ള ഇഷ്ട്ടം കാരണമാണ് അച്ഛൻ തനിക്ക് ആ പേര് ഇട്ടത്. മലയാള സിനിമയിലേക്ക് എത്തിയപ്പോൾ താൻ പേര് മാറ്റിയിരുന്നില്ല. എന്നാൽ തന്റെ ആദ്യത്തെ സിനിയായ കാക്കകറുമ്പനിലെ കഥാപാത്രം മീനാക്ഷി ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ പ്രേക്ഷകർ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തു എന്നും മീനാക്ഷി പറയുന്നു.

എവിടെയായിരുന്നു ഇത്രയും കാലം

മീനാക്ഷിയോട് ഓരോ പ്രേക്ഷകനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമായിരിക്കും ഇത്. ഇതിനും നടി വ്യക്തമായ മറുപടി നൽകുന്നുണ്ട്. തന്റെ കുടുംബത്തിനും സ്വകാര്യ ജീവിതത്തിനും ഏറെ പ്രാധാന്യം നൽകുന്ന ആളാണ് താൻ. സിനിമയിൽ എത്താൻ ആഗ്രഹിച്ചിരുന്നതല്ല എന്നും എത്തിപ്പെട്ടതാണെന്നും നടി പറയുന്നു. അച്ഛന് അഭിനയിക്കാൻ പോകുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല . പഠനത്തിനും കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. തന്നിലേക്ക് വരുന്ന സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നയാളാണ് താൻ എന്നും ജീവിതത്തിൽ കൂടുതലായി ഒന്നും പ്ലാൻ ചെയ്യാറില്ല എന്നും നടി പറയുന്നു. സന്തോഷത്തോടെയാണ് സിനിമയോട് വിട പറഞ്ഞത്. കുടുംബത്തിന് പ്രാധാന്യം കൊടുക്കേണ്ട സമയം എത്തിയപ്പോൾ അത് ചെയ്തു എന്നും നടി പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു, ഒരുപാട് അംഗീകാരങ്ങൾ നേടാനായി എന്നും നടി കൂട്ടിച്ചേർത്തു.

സിനിമയിലേക്കുള്ള തിരിച്ച് വരവ്

സിനിമയിലേക്ക് തിരിച്ച് വരവിനുള്ള സാധ്യത ഇപ്പോഴും ഉണ്ടെന്നുള്ള സൂചനയും നടി അഭിമുഖത്തിൽ നൽകുന്നു. താൻ എപ്പോഴും ഉൾവിളികളിൽ വിശ്വസിക്കുന്ന ആളാണ്. അത്തരത്തിൽ ഒന്നാണ് ഇപ്പോഴത്തെ തിരിച്ച് വരവിലും ഉണ്ടായത്. മലയാളികൾ ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നു. തന്റെ ഭർത്താവും കുടുംബവും സിനിയിലേക്കുള്ള തിരിച്ച് വരവിന് പൂർണ്ണ പിന്തുണ നൽകുന്നവരാണ്. ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇടയ്ക്ക് സുഹൃത്തുക്കളുമായി കേരളത്തിൽ എത്തിയിരുന്നു. അപ്പോൾ ആളുകൾ ഫോട്ടോ എടുക്കുകയും ‘മീനാക്ഷി ഇവിടെ ഉണ്ട്’ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും ചെയ്തു. അതിനു ശേഷം തന്റെ മാനേജർ വിളിക്കുകയും ഇക്കാര്യം പറയുകയും ചെയ്തു. ആളുകൾ തന്നെ ഇപ്പോഴും ഓർക്കുന്നു എന്നും സ്നേഹിക്കുന്നു എന്നും ഇതിലൂടെ മനസിലാക്കാൻ സാധിച്ചു എന്നും നടി പറയുന്നു. സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങനെയൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. ഞാനൊരു വിശ്വാസിയാണ്. എല്ലായിപ്പോഴും ഇന്നര്‍ കോറിലാണ് വിശ്വസിക്കുന്നതെന്നും നടി പറയുന്നു. നല്ല അവസരങ്ങള്‍ വരുമോന്ന് നോക്കുകയാണ് താനെന്നും മീനാക്ഷി പറയുന്നു.

സോഷ്യൽ മീഡിയയിൽ താല്പര്യമില്ല

താൻ സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ല എന്നും തന്റെ സ്വകര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നും നടി പറയുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നും താൻ സജീവമല്ല. ഇത്തരം സോഷ്യൽ മീഡിയകൾ ഒന്നും തന്നെ ആകർഷിച്ചിട്ടില്ല. സോഷ്യൽമീഡിയയിൽ തന്റെ നിത്യജീവിതത്തെ കുറിച്ചുള്ള നിരന്തരമായ അപ്‌ഡേറ്റുകൾ നല്കാൻ തനിക്ക് താല്പര്യമില്ലെന്നും നടി പറയുന്നു. തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അവരുമായി നിരന്തരം സംസാരിക്കുകയും കാണുകയും സമയം ചിലവഴിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ സൗഹൃദങ്ങളിൽ താല്പര്യമില്ലെന്നും മീനാക്ഷി പറഞ്ഞു.

മമ്മൂട്ടി ചിത്രത്തോട് നോ പറഞ്ഞു

സിനിമയിൽ നിന്ന് മാറി നിൽക്കാൻ താൻ തീരുമാനിച്ചതിനെ കുറിച്ചും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. കുടുംബത്തിന് സിനിമയിൽ അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. കരിയറിന്റെ നല്ല സമയത്തായിരുന്നു സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്. അന്ന് ഒരുപാട് പ്രോജക്റ്റുകളോട് നോ പറയേണ്ടി വന്നിട്ടുണ്ട്. അതിൽ ഒന്ന് മമ്മൂട്ടി ചിത്രത്തോട് ആയിരുന്നു എന്നും നടി വ്യക്തമാക്കുന്നു. എന്നാൽ മമ്മൂട്ടി ചിത്രമായ ബ്ലാക്കിൽ ഒരു ഗാനരംഗത്തിൽ അഭിനയിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. ‘അമ്പലക്കര തെച്ചിക്കാവിൽ പൂരം ‘ എന്ന് തുടങ്ങുന്ന ആ ഗാനം ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മീനാക്ഷി പറഞ്ഞു.

ഗോസിപ്പുകളിൽ നിന്ന് എസ്കേപ്പ്

സിനിമയിൽ അഭിനയിക്കുമ്പോഴും ഇപ്പോഴും ഗോസിപ്പുകൾ തന്നെ ബാധിക്കാറില്ല എന്നും മീനാക്ഷി പറയുന്നു. കൂടെ അഭിനയിച്ച നടൻമാരുടെ പേരുകൾ ചേർത്ത് ഗോസിപ്പുകൾ വന്നിരുന്നോ എന്നുള്ള ചോദ്യത്തിനും മീനാക്ഷി രസകരമായ മറുപടി പറയുന്നുണ്ട്. താൻ എല്ലാവരോടും വളരെ ഫ്രണ്ട്‌ലി ആയി പെരുമാറുന്ന ആളാണ്. അതേസമയം തന്നെ നിശ്ചിതമായ ഒരു അകലം എല്ലാ ബന്ധങ്ങളിലും കാത്ത് സൂക്ഷിക്കാറുണ്ടെന്നും അത് കൊണ്ട് തന്നെ ഗോസിപ്പുകളിൽ തന്റെ പേര് എത്താറില്ല എന്നും മീനാക്ഷി എന്ന് പറയുന്നു

ഞാൻ മലയാളി അല്ല

താൻ മലയാളി അല്ലെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. അമ്മ ഊട്ടിയിൽ നിന്നുള്ള ആളാണ്. താൻ ജനിച്ചത് കോയമ്പത്തൂരാണെന്നും കേരളത്തിൽ എത്തിയത് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനായിരുന്നു എന്നും നടി അഭിമുഖത്തിൽ പറയുന്നു. എന്നാൽ മറ്റ് ഭാഷകളേക്കാൾ മലയാളത്തെയും മലയാള സിനിമയെയും സ്നേഹിക്കുന്നു എന്നും മീനാക്ഷി പറഞ്ഞു.

കാതൽ കരയിച്ചു

ഏറ്റവും അടുത്തതായി കണ്ട മലയാള സിനിമ മമ്മൂട്ടി ചിത്രം കാതൽ ആണ്. അത് തന്നെ ഒരുപാട് കരയിച്ചു എന്നും നടി പറഞ്ഞു. ഏറ്റവും ശക്തമായ കഥയും സങ്കൽപ്പവും ഈ സിനിമയിൽ കാണാൻ സാധിച്ചു എന്നും നടി പറഞ്ഞു. കൂടാതെ മമ്മൂട്ടി ചിത്രം ഒരേ കടലും കണ്ടു. കഥയിലും അവതരണത്തിലും മലയാള സിനിമ എന്നും മികച്ച് നിൽക്കുന്നതായും അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി ഇക്കാര്യങ്ങൾ പങ്കുവച്ചത്.