മയോണൈസിനെ എങ്ങനെ മെരുക്കി ആരോഗ്യകരമായ ഭക്ഷണം ആക്കിമാറ്റം …

അറേബ്യന്‍ വിഭവങ്ങള്‍ കേരളത്തില്‍ പേരെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് ഈ മയോണൈസ്. ഇന്ന് മന്തി വാങ്ങിയാലും അല്‍ഫാം വാങ്ങിയാലും എന്തിന് സാലഡ് തയ്യാറാക്കുന്നതില്‍ വരെ മയോണൈസ് ഇല്ലാതെ നാവിന് രുചി കിട്ടാത്ത അവസ്ഥയാണ് മലയാളികള്‍ക്ക്.എന്നാൽ പൊതുവെ പച്ച മുട്ടയും ഓയിലും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത് ,എന്നാലിതാ പുഴുങ്ങിയ മുട്ട ഉപയോഗിച്ചു കൊണ്ട് നല്ലൊരു മയോനൈസ് ഉണ്ടാക്കിയെടുക്കാം ..
ചേരുവകൾ
വെളുത്തുള്ളി – നാലല്ലി
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
മൂന്നു മുട്ട പുഴുങ്ങിയതിന്റെ വെള്ളം മാത്രം എടുക്കുക
സൺഫ്‌ലവർ ഓയിൽ – അരക്കപ്പ്
വെള്ളം – അരക്കപ്പ്
ഇനി ഇത്നാ എങ്ങനെ ഉണ്ടാക്കാം എന്ന നോക്കാം ..രങ്ങാനീരും, വെളുത്തുള്ളിയും, മുട്ട പുഴുങ്ങിയതും, സൺഫ്‌ലവർ ഓയിലും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക.നാരങ്ങാനീരും, വെളുത്തുള്ളിയും, മുട്ട പുഴുങ്ങിയതും, സൺഫ്‌ലവർ ഓയിലും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക.സംഭവം കഴിഞ്ഞു .
മയോണൈസ് രുചികരം തന്നെ. എന്നാല്‍, അത് ഉണ്ടാക്കുന്നതിനും അതിന്റേതായ രീതികളുണ്ട്. ശരിയായ രീതിയില്‍ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും പലരുടേയും ജീവന്‍ എടുക്കുന്ന വില്ലനായി മയോണൈസ് മാറുന്നത്.
നല്ല ഫ്രഷ് ആയി മയോണൈസ് ഉപയോഗിക്കുകയാണെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇതില്‍ വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും അതുപോലെ, രക്തം കട്ടപിടിക്കാനും സഹായിക്കുന്നുണ്ട്. അതുപോലെ, മുട്ടയില്‍ ഒമേഗ- 3 ഫാറ്റി ആസിഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണ്.