കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി (ഡൊമസ്റ്റിക് ആന്‍ഡ് ഇന്റര്‍നാഷണല്‍സ് സെയില്‍) ഡയറക്ടറായി അക്തര്‍ ഖത്രിയെ നിയമിച്ചു. 25 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കരിയറിനൊപ്പം ബാങ്കിങ്, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ് എന്നിവയിലെ അനുഭവസമ്പത്തും വൈദഗ്ധ്യവുമായാണ് അക്തര്‍ ഖത്രി പുതിയ ചുമതലയിലേക്ക് എത്തുന്നത്.
സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറെന്ന നിലയില്‍ കമ്പനിയുടെ ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍ ബിസിനസുകളുടെ വില്‍പനയും വിപണന തന്ത്രവും ഖത്രി കൈകാര്യം ചെയ്യും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ വില്‍പന വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളും വികസിപ്പിക്കും. ഇന്‍സ്റ്റിറ്റിയൂഷണല്‍ സെയില്‍, കോര്‍പ്പറേറ്റ് ബിസിനസ് എന്നിവയുടെ ചുമതലയും അക്തര്‍ ഖത്രി വഹിക്കും. വാര്‍ഡ് വിസാര്‍ഡില്‍ ചേരുംമുമ്പ് മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറായിരുന്നു ആക്‌സിസ് ബാങ്ക് എന്‍ആര്‍ഐ ബിസിനസ് ഹെഡ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വാര്‍ഡ്‌വിസാര്‍ഡിലേക്ക് അക്തര്‍ ഖത്രിയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃപാടവം അമൂല്യമായ കൂട്ടിച്ചേര്‍ക്കലായി മാറുമെന്നും വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.
വാര്‍ഡ്‌വിസാര്‍ഡ് ഡയറക്ടറായി നിയമിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും, ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ക്ക് തുടക്കമിടാനുള്ള കമ്പനിയുടെ പ്രതിബദ്ധത എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ ധാര്‍മികതയുമായി യോജിക്കുന്നുവെന്നും അക്തര്‍ ഖത്രി പറഞ്ഞു.