സെന്റ് തോമസ് അപ്പോസ്തലൻ സീറോമലബാർ എപ്പാർക്കി, മെൽബൺ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ “സ്ലീഹാ ദ- മിഷിഷാ’ മിഷൻ ടീമിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ മിഷൻ രൂപതകളിൽ മിഷൻ സെന്ററുകൾ ടീം സന്ദർശിച്ചു. ഓസ്ട്രേലിയലില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് പ്രേഷിത അനുഭവം പകരുന്ന ഈ പുതിയ സംരംഭം മെല്‍ബണ്‍ രൂപതയുടെ യൂത്ത് അപ്പോസ്റ്റോലേറ്റ് ആണ് നയിക്കുന്നത്.
സോജിന് സെബാസ്റ്റ്യന്റെ(ഡയറക്ടര്‍, യൂത്ത് അപ്പോസ്റ്റോലേറ്റ്), ജോയല്‍ ബൈജു(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ഹില്‍ഡ ഓസേഫച്ചന്(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ടോണിയ കുരിശുങ്കല്‍(സെന്റ് തോമസ് സീറോമലബാര്‍ മിഷന്, കാംപ്ബെല്‍ടൗണ്‍), ജെസ്വിന് ജേക്കബ്(സെന്റ് ജോസഫ്സ് ക്നാനായ സീറോമലബാര്‍ മിഷന്, സിഡ്നി) എന്നിവരാണ് ഇന്ത്യയിലെ ഷംഷാബാഗ് സീറോമലബാര്‍ രൂപതയിലേക്ക് പുറപ്പെട്ടത്.
മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ ഈ മിഷന് ഔപചാരികമായി കമ്മീഷന് ചെയ്തു. ടീം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള മിഷന് സ്റ്റേഷനുകളില്‍ യുവജനങ്ങളെ സേവിക്കുകയും മേയ് ഏഴിന് മെല്‍ബണ്‍ തിരികെ എത്തുകയും ചെയ്യും.