ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടന്ന വിവിധ പരിശോധനയിൽ പിടികൂടിയത് 9,18,42,596 രൂപ വില മതിപ്പുള്ള വസ്തുക്കൾ.
വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകൾക്കൊപ്പം പോലീസ്, എക്സൈസ്, ജിഎസ്ടി വകുപ്പുകൾ നടത്തിയ പരിശോധനയിൽ പിടികൂടിയ വസ്തുക്കളുടെ മൂല്യം കൂടി കണക്കാക്കിയപ്പോഴാണ് തുക ഒമ്പത് കോടി കവിഞ്ഞത്.
പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ പിടിച്ചെടുത്തു. 38, 09,609 രൂപയുടെ മദ്യവും 1,97,26,567 രൂപയുടെ മയക്കുമരുന്നും മറ്റിനങ്ങളിലായി 12,99,790 രൂപയുമാണ് ജില്ലയിൽ വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്ക്വാഡ് പിടിച്ചെടുത്ത തുകയായ 1,58, 3610 രൂപയും ഇതിൽ ഉൾപ്പെടുന്നു.