ആലപ്പുഴ: വെൺമണി പൂന്തലയിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വെൺമണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊന്ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കുടുംബകലഹമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.