ബര്‍ഫി പലര്‍ക്കും ഇഷ്ടമുള്ളൊരു മധുരമാണ്. ഇതില്‍ തന്നെ പല രുചികളുമുണ്ട്. ബര്‍ഫിയിലുള്ള ഒരു രുചിയാണ് പിസ്‌ത ബര്‍ഫി. പിസ്‌ത ബര്‍ഫി വീട്ടില്‍ തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പിസ്‌ത-1കപ്പ്
- പഞ്ചസാര-1കപ്പ്
- നെയ്യ്-മുക്കാല്‍ കപ്പ്
- മവ-അര കപ്പ്
- ഏലയ്‌ക്കാപ്പൊടി-ഒരു നുള്ള്
- ഗ്രീന്‍ ഫുഡ് കളര്‍
- വെള്ളം
തയ്യറാക്കുന്ന വിധം
പാലില്‍ അല്‍പം ചെറുനാരങ്ങനീരൊഴിച്ച് പിരിഞ്ഞു വരുന്നത് ഒരു വൃത്തിയുള്ള തുണിയില്‍ അരിച്ചെടുക്കുക. ഇതിനെയാണ് മവ എന്നു പറയുന്നത്. പിസ്‌ത ചൂടുവെള്ളത്തില്‍ അഞ്ചു മിനിറ്റ് ഇട്ടു തിളപ്പിയ്‌ക്കുക. ഇത് പിന്നീട് നീക്കി തൊലി കളഞ്ഞെടുക്കുക. ഇത് എണ്ണ ചേര്‍ക്കാതെ വറുത്തെടുത്തു പൊടിയ്‌ക്കുക. അടി കട്ടിയുള്ള ഒരു പാനില്‍ വെള്ളം തിളപ്പിയ്‌ക്കുക. ഇതിലേയ്‌ക്ക പഞ്ചസാര ചേര്‍ത്തിളക്കുക. ഇത് ചെറുതായി കട്ടിയാകുമ്പോള്‍ പിസ്‌ത പൊടിച്ചതും മവയും ഫുഡ് കളറുും ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ ഇളം ചൂടില്‍ 15 മിനിറ്റ് ഇളക്കുക. ഇതിലേയ്‌ക്ക് നെയ്യ്, ഏലയ്‌ക്കാപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇത് വീണ്ടും ഇളക്കുക. പാത്രത്തിന്റെ വശങ്ങളില്‍ കൂട്ട് അടിയാന്‍ തുടങ്ങുമ്പോള്‍ തീ കെടുത്തുക. ഒരു പാത്രത്തില്‍ അല്‍പം നെയ്യ് പുരട്ടി ഈ കൂട്ട് ഇതിലേക്കു പകര്‍ത്തുക. ഇത് തണുത്തതിനു ശേഷം കഷ്‌ണങ്ങളാക്കി മുറിച്ചെടുക്കാം.