പായസം ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. പായസം കഴിക്കാൻ തോന്നിയാൽ അടിപൊളിയായി ഒരു കാരറ്റ് പായസം തയ്യറാക്കാം. ഓണമായാലും വിഷു ആയാലും ഏത് ആഘോഷമായാലും നമുക്ക് അല്‍പം കാരറ്റ് പായസം തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
ആവശ്യമായ ചേരുവകൾ
- കാരറ്റ് – 2 കപ്പ് പൊടിയായി അരിഞ്ഞത്
- നെയ്യ് – 2 സ്പൂണ്‍
- അണ്ടിപ്പരിപ്പ് – 8-10 എണ്ണം
- ഉണക്കമുന്തിരി- 8-10 എണ്ണം
- പാല്‍ – 5 കപ്പ്
- പഞ്ചസാര – അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം നെയ്യില്‍ കാരറ്റ് നല്ലതുപോലെ വഴറ്റിയെടുക്കാവുന്നതാണ്. അതിന് ശേഷം അതിലേക്ക് നല്ലതു പോലെ പാല്‍ ഒഴിക്കണം. പാല്‍ നല്ലതുപോലെ തിളച്ച ശേഷം അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം മാത്രമേ വാങ്ങി വെക്കാവൂ. ഇത് തിളച്ച് കുറുകിയ ശേഷം മാത്രമേ വാങ്ങി വെക്കാവൂ. അതിന് ശേഷം ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ഏലക്ക വേണമെന്നുണ്ടെങ്കില്‍ അല്‍പം ഏലക്കയും പൊടിച്ച് ചേര്‍ക്കാവുന്നതാണ്. ഇതാ നിങ്ങളുടെ കാരറ്റ് പായസം റെഡി.