ആരോഗ്യം എപ്പോഴും വളരെയധികം ശ്രദ്ധ വേണ്ട ഒരു മേഖലയാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് ഗുണകരമാവുന്ന ഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം ഭക്ഷണം തന്നെയാണ് എന്നതും നാം ഓര്‍ക്കണം. എപ്പോഴും വ്യത്യസ്തമായ ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ വ്യത്യസ്തതയോടൊപ്പം അല്‍പം ആരോഗ്യം കൂടിയായലോ? ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ റാഗി അത്രത്തോളം തന്നെ ഗുണം നല്‍കുന്നുണ്ട്. ഇന്നൊരു റാഗി പുട്ട് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- റാഗി
- വെള്ളം
- ഉപ്പ്
- തേങ്ങ
തയ്യറാക്കുന്ന വിധം
ആദ്യം റാഗി നല്ലതുപോലെ കഴുകി ഉണക്കിയെടുക്കുക. ഉണക്കിയതിന് ശേഷം ഇത് നല്ലതുപോലെ മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. വെള്ളം അല്‍പം പോലും ചേര്‍ക്കരുത്. പൊടിച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കുക. അതിന് ശേഷം പുട്ടുകുറ്റിയില്‍ അല്‍പം തേങ്ങ ഇട്ട് റാഗിപ്പൊടി കുഴച്ചതും ഇട്ട് പിന്നീട് തേങ്ങയിട്ട് പുട്ടുകുറ്റിയില്‍ വെച്ച് വേവിച്ചെടുക്കുക. റാഗിപ്പുട്ട് തയ്യാര്‍. ഇതിന് നിങ്ങള്‍ക്ക് വെറും പഴവും പപ്പടവും തന്നെ ധാരാളം. ഇതല്ല എന്തെങ്കിലും കറികള്‍ വേണമെങ്കില്‍ അതും ഇതില്‍ ചേര്‍ക്കാവുന്നതാണ്.