ടെഹ്റാൻ: പ്രശസ്ത റാപ്പർ തൂമജ് സലേഹിയെ (33) ഇറാൻ കോടതിവധശിക്ഷയ്ക്കു വിധിച്ചു. സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനെത്തുടർന്നു അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനു പിന്നാലെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭം മാസങ്ങളോളമാണു നീണ്ടത്.
യുവാക്കൾ കൂട്ടത്തോടെ തെരുവിലിറങ്ങിയ പ്രതിഷേധത്തിനു തന്റെ പാട്ടുകളിലൂടെ സലേഹി ശക്തമായ പിന്തുണ നൽകിയതോടെ 2022 ഒക്ടോബറിൽ അറസ്റ്റിലായി. കഴിഞ്ഞ വർഷം 6 മാസം തടവിനാണ് ആദ്യം ശിക്ഷിച്ചത്. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു.